അമ്മയുടെ മൃതദേഹം ആരുമറിയാതെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മകന്‍ കസ്റ്റഡിയില്‍
എറണാകുളം വെണ്ണലയില്‍ ആരുമറിയാതെ അമ്മയുടെ മൃതദേഹം കുഴിച്ചിട്ടു. നാട്ടുകാര്‍ പരാതിപ്പെട്ടതോടെ പോലീസ് എത്തി മൃതദേഹം കുഴിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംസ്കാരത്തിന് പണമില്ലാത്തതിനാലാണ് മൃതദേഹം കുഴിച്ചിട്ടത് എന്നാണ് മകന്‍ പോലീസിനോട് പറഞ്ഞത്. പോലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ്. മകന്‍ പ്രദീപിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
എഴുപത് വയസുകാരി അല്ലിയുടെ മൃതദേഹമാണ് പോലീസ് കുഴിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചത്. മരണം കൊലപാതകമാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
അല്ലിയും പ്രദീപും മാത്രമാണ് വീട്ടില്‍ ഉള്ളത്. നിരന്തരം മദ്യപിക്കുന്ന സ്വഭാവമാണ് പ്രദീപിന്. മൃതദേഹം കുഴിച്ചിട്ടതിന് ശേഷമാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പോലീസിന് വിവരം നല്‍കി. പ്രദീപ് മദ്യലഹരിയില്‍ ആയതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here