സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യാ ശ്രമം; ഇറോഡ് എംപി ഗണേശമൂര്‍ത്തി ആശുപത്രിയില്‍ അന്തരിച്ചു
കൊയമ്പത്തൂര്‍ : എംഡിഎംകെ നേതാവും ഇറോഡ് എംപിയുമായ എ.ഗണേശമൂര്‍ത്തി അന്തരിച്ചു. കൊയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഞായറാഴ്ച വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉറക്കഗുളിയ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ സീറ്റ് ലഭിക്കാത്തതില്‍ നിരാശനായിരുന്നു ഗണേശമൂര്‍ത്തി. ഇന്‍ഡ്യ സഖ്യത്തിലെ ഡിഎംകെയ്ക്കാണ് ഇറോഡ് സീറ്റ്. പകരം തിരുച്ചിറപള്ളി സീറ്റാണ് എംഡിഎംകെയ്ക്ക് നല്‍കിയത്. ഇവിടെ പാര്‍ട്ടി നേതാവ് വൈക്കോയുടെ മകന്‍ ദുരൈ വൈക്കോയാണ് മത്സരിക്കുന്നത്.
സീറ്റ് ഉറപ്പിച്ചിരുന്ന ഗണേശമൂര്‍ത്തിയോട് ആലോചിക്കാതെയാണ് വൈക്കോ ഈ സീറ്റ് മാറ്റത്തിന് സമ്മതിച്ചത്. ഇതില്‍ ഏറെ നിരശനായിരുന്നു ഗണേശമൂര്‍ത്തിയെന്ന് അടുപ്പക്കാര്‍ ആരോപിക്കുന്നു.
ഗണേശമൂര്‍ത്തിയുടെ മരണം വിശ്വസിക്കാനാവില്ലെന്നാണ് എഡിഎംകെ നേതാവ് വൈക്കോയുടെ പ്രതികരണം. സീറ്റ് വിട്ട് കൊടുത്തതില്‍ ഗണേശമൂര്‍ത്തി ഒരു എതിര്‍പ്പും അറിയിച്ചിട്ടില്ല. രണ്ട് തവണ കണ്ടപ്പോഴും സന്തോഷവാനായിരുന്നുവെന്നും വൈക്കോ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here