ജലീലിനെതിരെ മുഹമ്മദ് ബഷീര്‍; കളി പാണക്കാട് തങ്ങളോട് വേണ്ട
സ്വര്‍ണ കള്ളക്കടത്തിനെതിരേ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം എന്ന ജലീലിന്റെ പരാമര്‍ശത്തിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ജലീല്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും കളി പാണക്കാട് തങ്ങളോട് വേണ്ടെന്നും ഇടി പറഞ്ഞു.
സ്വര്‍ണക്കടത്ത് ഇടപാടുകാരെ തന്റെ അധികാരസ്ഥാനത്തിരുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പോലീസ് മേധാവിത്തത്തെ മാറ്റിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ജലീല്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് മതവിധി എന്ന ആവശ്യം. ഈ കളി പാണക്കാട് തങ്ങളോട് വേണ്ടെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ്. അതില്‍ വിശ്വാസികള്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പ്രഖ്യാപിക്കണമെന്നാണ് കെ.ടി. ജലീല്‍ ആവശ്യപ്പെട്ടത്. മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചെന്ന് പറയുന്ന മതപണ്ഡിതന്‍മാര്‍ അവരുടെ പ്രസംഗവേദികളില്‍ കള്ളക്കടത്ത്, ഹവാല എന്നിവ നിഷിദ്ധമാണെന്നു പറയാത്തതെന്തുകൊണ്ടാണ്? ഇതിനെതിരേ സംഘടനകള്‍ രംഗത്തുവരണമെന്നാണ് ജലീല്‍ പറഞ്ഞത്. ലീഗില്‍ തീവ്രനിലപാടുള്ള ഒരു വിഭാഗമുണ്ടെന്നും ജലീൽ പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here