ഒരുമിച്ച് കെട്ടിപ്പിടിച്ച് ട്രാക്കിലിരുന്ന് അമ്മയും പെണ്‍കുട്ടികളും; ഇടിച്ച് തെറിപ്പിച്ചത് നിലമ്പൂര്‍ എക്‌സ്പ്രസ്

എറ്റുമാനൂരില്‍ റയില്‍വേ ട്രാക്കില്‍ ജീവനൊടുക്കിയ ഷൈനി കുര്യനും മക്കളായ ഇവാന, അലീന എന്നിവര്‍ നോവായി മാറുന്നു. ട്രയിന്‍ ഇടിച്ച് ചിന്നിചിതറിയ നിലയിലാണ് മൃതദേഹങ്ങള്‍. പുലര്‍ച്ചെ 5.20നാണ് ഇവര്‍ കോട്ടയത്ത് നിന്നും പുരപ്പെട്ട നിലമ്പൂര്‍ എക്‌സ്പ്രസിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

ട്രെയിന്‍ വരുമ്പോള്‍ മൂന്നുപേരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നു. ആവര്‍ത്തിച്ച് ഹോണ്‍ മുഴക്കിയിട്ടും മാറാന്‍ കൂട്ടാക്കിയില്ലെന്ന് ലോക്കോ പൈലറ്റ് അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം. രാവിലെ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് അമ്മയും മക്കളും വീട്ടില്‍ നിന്നും ഇറങ്ങിയത്.

ഇറാഖില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവുമായി പിണങ്ങി ഒന്‍പത് മാസമായി സ്വന്തം വീട്ടിലായിരുന്നു ഷൈനി താമസിച്ചിരുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top