ഷൈനിയുടേയും മക്കളുടേയും കൂട്ടആത്മഹത്യ : ഭര്‍ത്താവ് നോബി ലൂക്കോസിന് ജാമ്യം

ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയിലിലായിരുന്ന ഭര്‍ത്താവ് നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. അറസ്റ്റിലായി 28 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. രാജ്യം വിട്ടുപോകരുത്, അന്വേഷണ സംഘത്തോട് സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിപ്പിക്കുമ്പോള്‍ ഹാജരാകണം തുടങ്ങിയവയാണ് ജാമ്യത്തിന്റെ ഉപാധികള്‍.
ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവരാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചാര്‍ത്തിയാണ് ഭര്‍ത്താവ് നോബി ലൂക്കോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നോബിയുടെ നിരന്തരമായ മാനസിക പീഡനമാണ് ഷൈനിയേയും മക്കളേയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് ആരോപിക്കുന്നത്. ആത്മഹത്യ ചെയ്തതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നോബി ഷൈനിയെ വിളിച്ചിരുന്നു. മക്കളേയും കൂട്ടി പോയി ചത്തൂടേ എന്നായിരുന്നു നോബി ഷൈനിയോട് പറഞ്ഞത്. പിന്നാലെയാണ് കൂട്ട ആത്മഹത്യ എന്ന തീരുമാനം ഷൈനി എടുത്തത്.
ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി കണക്കിലെടുത്തില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here