ഷൈനിയുടേയും മക്കളുടേയും ആത്മഹത്യയില്‍ നോബിക്ക് ജാമ്യമില്ല; രണ്ട് ദിവസം പോലീസ് കസ്റ്റഡി

ഏറ്റുമാനൂരിലെ കൂട്ട അത്മഹത്യയില്‍ പ്രതി നോബിയുടെ ജാമ്യാപേക്ഷ തള്ളി. ഷൈനിയുടേയും രണ്ട് പെണ്‍മക്കളുടേയും ആത്മഹത്യയില്‍ ഭര്‍ത്താവ് നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയാണ് ഏറ്റുമാനൂര്‍ കോടതി തള്ളിയത്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുളള സാധ്യതയാണ് ഉന്നയിച്ചത്. പോലീസും ജാമ്യം നല്‍കരുതെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൈനിയും മക്കളും മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നോബി ഷൈനിയെ വിളിച്ചിരുന്നു. ഇക്കാര്യം നോബിയും സമ്മതിച്ചിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ വിശദമായ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

നോബിയുടെ രണ്ട് ഫോണുകളും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ ഇതിലെ വിവരങ്ങല്‍ മുഴുവന്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top