യൂറോ കപ്പില്‍ മുത്തമിട്ട് സ്പെയിന്‍; ജേതാക്കള്‍ ആകുന്നത് ഒരു വ്യാഴവട്ടത്തിന് ശേഷം
യുവേഫ യൂറോകപ്പില്‍ സ്പെയിന്‍ ജേതാക്കള്‍. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് യൂറോകപ്പ് സ്പെയിന്‍ സ്വന്തമാക്കിയത്. ഒരു വ്യാഴവട്ടത്തിനുശേഷമാണ് സ്പെയിനിന്റെ കിരീട നേട്ടം. സ്പെയിനിന്റെ നാലാം യൂറോകപ്പ് കിരീടമാണിത്.
എല്ലാ മത്സരങ്ങളും വിജയിച്ചാണ് സ്‌പെയിന്‍ ചാമ്പ്യന്‍മാരായത്. കഴിഞ്ഞ തവണയും ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയെങ്കിലും തോല്‍വി ഇറ്റലിക്ക് മുന്‍പിലായിരുന്നു. ഷൂട്ടൗട്ടിലായിരുന്നു തോല്‍വി. നികൊ വില്ല്യംസും മികേല്‍ ഒയര്‍സബാലും ആണ് സ്പെയിന്‍ വേണ്ടി വിജയ ഗോളുകള്‍ നേടിയത്. കൊലെ പാല്‍മര്‍ ഇംഗ്ലണ്ടിനായി ഗോള്‍ നേടി.
തുടക്കം മുതല്‍ സ്പെയിന്റെ ആധിപത്യമായിരുന്നു. ഇംഗ്ലണ്ട് ഗോള്‍മുഖത്തേക്ക് ഇരമ്പിക്കയറിയ സ്പാനിഷ് താരങ്ങള്‍ക്ക് പക്ഷെ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 47-ാം മിനിറ്റില്‍ നികോ വില്ല്യംസാണ് ഗോള്‍ നേടിയത്. സ്പെയിന്‍ മുന്നിലെത്തിയതിന് ശേഷം ഇംഗ്ലണ്ട് ഉണര്‍ന്നു. 73-ാം മിനിറ്റില്‍ കൊലെ പാല്‍മര്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. ബോക്സിന് പുറത്ത് നിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടാണ് ഗോള്‍വലയിലെത്തിയത്.
തുടര്‍ന്നു ഇരുഗോള്‍ മുഖത്തേക്കും മുന്നേറ്റങ്ങള്‍ വന്നു. 86-ാം മിനിറ്റില്‍ സ്പെയിനിന്റെ വിജയഗോള്‍ പിറന്നു. മികേല്‍ ഒയര്‍സബാലിന്റെ ഷോട്ട് കൃത്യമായി തന്നെ വലയിലേക്ക് നീങ്ങി. പിന്നീട് ഇംഗ്ലണ്ടിന് തിരിച്ചടിക്കാന്‍ കഴിഞ്ഞില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here