യൂറോ കപ്പ് ക്വാര്‍ട്ടര്‍ വെള്ളിയാഴ്ച തുടങ്ങും; കാണാനിരിക്കുന്നത് തീ പാറും മത്സരങ്ങള്‍

2024 യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. പ്രീക്വാര്‍ട്ടറില്‍ നിന്ന് വിജയിച്ച എട്ടു ടീമുകളാണ് ക്വാര്‍ട്ടറില്‍ പോരടിക്കുന്നത്. രണ്ട് മത്സരങ്ങള്‍ അന്ന് നടക്കും.

കരുത്തരായ സ്‌പെയിനും ജര്‍മനിയും തമ്മിലാണ് ആദ്യ മത്സരം. വെള്ളിയാഴ്ച രാത്രി 9.30 നാണ് മത്സരം. പോര്‍ച്ചുഗല്‍-ഫ്രാന്‍സ് മത്സരം വെള്ളിയാഴ്ച രാത്രി 12.30 ന് നടക്കും. ഈ രണ്ടു മത്സരങ്ങളിലേയും ജേതാക്കളാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുന്നത്.

ക്വാര്‍ട്ടറിലെ മറ്റുമത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സ് തുര്‍ക്കിയുമായും ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡുമായും കളിക്കും. ശനിയാഴ്ച രാത്രിയാണ് ഈ മത്സരങ്ങള്‍. സെമിഫൈനലിലേക്ക് ആരൊക്കെ എന്ന് ഈ മത്സരങ്ങള്‍ തീരുമാനിക്കും

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here