യൂറോ കപ്പിന് ഇനി നാലു നാള്‍; യൂറോപ്പിന്റെ പുല്‍മൈതാനങ്ങള്‍ക്ക് തീപിടിക്കും; ഗ്രൂപ്പ്-ബി മരണഗ്രൂപ്പ്; ആതിഥേയര്‍ ജര്‍മ്മനി

യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്‍മാരെ തീരുമാനിക്കുന്ന വലിയ മാമാങ്കത്തിനാണ് കിക്കോഫ് ആകുന്നത്. ലോകകപ്പിനോളം പോന്ന തയ്യാറെടുപ്പുകളുമായി തന്നെയാണ് യൂറോപ്പിലെ ശക്തന്‍മാരും കുഞ്ഞന്‍മാരുമെല്ലാം ഒരുങ്ങുന്നത്. ലോകകപ്പില്‍ മുത്തമിട്ട പല വമ്പന്‍മാര്‍ക്കും യൂറോകപ്പ് കിട്ടാക്കനിയാണ്. അതുകൊണ്ട് തന്നെ യൂറോപ്പിലെ താരങ്ങളെ ലോകകപ്പോളം മോഹിപ്പിക്കുന്നുണ്ട് യൂറോയും. ഇത്തവണയും മികച്ച ടീമുകളെ അണിനിരത്തി വമ്പ് കാട്ടാന്‍ തന്നെയാണ് എല്ലാ ടീമുകളും ഒരുങ്ങുന്നത്. ജര്‍മ്മനിയിലാണ് ഇത്തവണ യൂറോ കപ്പ് നടക്കുന്നത്

6 ഗ്രൂപ്പുകള്‍, 24 ടീമുകള്‍

ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ജര്‍മ്മനിക്ക് ടിക്കറ്റെടുത്തിരിക്കുന്നത്. ഗ്രൂപ്പ് എ-യില്‍ ജര്‍മ്മനി, സ്‌ക്വാട്ട്‌ലാന്റ്, ഹംഗറി, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളാണ് ഉള്ളത്. ഗ്രൂപ്പ് ബി-യാണ് ടൂര്‍ണമെന്റിലെ മരണ ഗ്രൂപ്പ്. നിലവിലെ ചാംപ്യന്‍മാരായ ഇറ്റലി, സ്‌പെയിന്‍, ക്രൊയേഷ്യ, അല്‍ബേനിയ തുടങ്ങിയവരാണ്. ഇതില്‍ ആദ്യ മൂന്ന് ടീമും ടൂര്‍ണമെന്റിലെ ഫേവറേറ്റുകളാണ്. കിരീടത്തിനായുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ളവരും. അല്‍ബേനിയ മാത്രമാണ് ഗ്രൂപ്പിലെ കുഞ്ഞനും ഒന്നും നഷ്ടമാകാനില്ലാത്തതും. 2016ല്‍ യോഗ്യത നേടിയത് മാത്രമാണ് അല്‍ബേനിയയ്ക്ക് നേട്ടമായുള്ളത്.

ഗ്രൂപ്പ് സി-യില്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാണെന്ന് പറയാം. ഡെന്‍മാര്‍ക്ക്, സ്ലോവേനിയ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളാണ് ഇംഗ്ലണ്ടിനൊപ്പം ഈ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ഡി-യും അതിശക്തന്‍മാരുടേതാണ്. നെതർലാൻ്റ്, ഫ്രാന്‍സ്, പോളണ്ട്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളാണ് ഈ ഗ്രൂപ്പില്‍ പന്ത് തട്ടുന്നത്.

യുക്രയിന്‍, സ്ലൊവാക്കിയ, ബെല്‍ജിയം, റൊമാനിയ തുടങ്ങിയവരാണ് ഗ്രൂപ്പ് ഇ-യിലുള്ളത്. ഗ്രൂപ്പ് എഫി-ല്‍ പോര്‍ച്ചുഗലാണ് കടലാസിൽ ശക്തര്‍. ചെക്ക് റിപ്പബ്ലിക്, തുര്‍ക്കി എന്നിവര്‍ ആരെയും അട്ടിമറിക്കാന്‍ ശേഷിയുള്ളവരും. ഇത് ഗ്രൂപ്പിനെ ശ്രദ്ധേയമാക്കും. നാലാമന്‍ ജോര്‍ജിയയാണ്. ആറ് ഗ്രൂപ്പ് ചാംപ്യന്‍മാരും മികച്ച നാല് രണ്ടാം സ്ഥാനക്കാരുമാകും അടുത്ത റൗണ്ടിലേക്ക് കടക്കുക.

മത്സരങ്ങള്‍ ഇന്ത്യയില്‍ അര്‍ദ്ധരാത്രിയില്‍

യൂറോയുടെ ആവേശപോരാട്ടങ്ങള്‍ കാണാന്‍ ഇന്ത്യയില്‍ ഉറക്കം കളഞ്ഞ് കാത്തിരിക്കേണ്ടി വരും. ജര്‍മ്മനിയില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യയില്‍ അര്‍ദ്ധരാത്രിയായിരിക്കും. ഫെനല്‍ അടക്കം ഭൂരിഭാഗം മത്സരങ്ങളും രാത്രി 12.30നാകും തുടങ്ങുക. ജര്‍മ്മനിയില്‍ 14നാണ് മത്സരം നടക്കുന്നതെങ്കിലും ഇന്ത്യയില്‍ അത് 15 പുലര്‍ച്ചെയാകും. ജര്‍മ്മനി – സ്‌ക്വാട്ട്‌ലന്റ് പോരാട്ടത്തോടെയാകും യൂറോ കപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top