ഒടിടിയിൽ എത്തിയിട്ടും ‘ആവേശം’ ബോക്‌സ് ഓഫീസ് കളക്ഷന്‍ 45 ലക്ഷം; രങ്കന്‍ മോന്‍ ഹാപ്പിയാണ്, പ്രേക്ഷകരും; സോഷ്യല്‍ മീഡിയയില്‍ ‘ഫഫാ’ തരംഗം

തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഫഹദ് ഫാസിലിന്റെ ആവേശം ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തിയത്. ആഗോള ബോക്‌സ് ഓഫീസീല്‍ 150 കോടിയും കടന്ന് കുതിപ്പു തുടരുന്നതിനിടെ ഇത്ര തിടുക്കം വേണ്ടിയിരുന്നില്ലെന്ന് പ്രേക്ഷകര്‍ ഒരേസ്വരത്തില്‍ പറയുന്നു. എന്നാല്‍ ഒടിടി റിലീസിനും രങ്കണ്ണനെ പിടിച്ചുകെട്ടാനാകുന്നില്ലെന്നതാണ് വാസ്തവം. വ്യാഴാഴ്ചയാണ് ചിത്രം പ്രൈം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിച്ചത്. അതേസമയം വ്യാഴാഴ്ച മാത്രം ആവേശം കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയതാകട്ടെ 45 ലക്ഷം രൂപയും. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ പണംവാരി ചിത്രമായിരിക്കുകയാണ് ഇതോടെ ആവേശം.

ഏപ്രില്‍ 11നാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം തിയറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം, ജയ് ഗണേഷ് എന്നീ ചിത്രങ്ങളും ആവേശത്തിനൊപ്പം റിലീസ് ചെയ്തിരുന്നു. എന്നാല്‍ വിഷുവും റംസാനും തൂക്കിയത് ഫഹദ് ഫാസിലും ടീമും തന്നെ. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനം. ഇത്ര തിരക്ക് കാണിച്ചിരുന്നില്ലെങ്കില്‍ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റ് ആവുമായിരുന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

റെക്കോര്‍ഡ് തുകയ്ക്കാണ് ആമസോണ്‍ ആവേശം സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോര്‍ഡിനെയും ആവേശം മറികടന്നുവെന്നാണ് പറയുന്നത്. 32 കോടിയ്ക്കാണ് കിംഗ് ഓഫ് കൊത്തയുടെ ഒടിടി സ്ട്രീമിങ് റൈറ്റ്‌സ് ആമസോണ്‍ നേടിയത്. എന്നാല്‍, 35 കോടി രൂപയ്ക്കാണ് ആവേശത്തിന്റെ ഒടിടി അവകാശം വിറ്റുപോയതെന്നാണ് ഫ്രണ്ട് റോ ട്വിറ്റര്‍ ഫോറം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രം ഒടിടിയില്‍ എത്തിയതോടെ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രങ്കണ്ണന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. രങ്കയുടെ വ്യത്യസ്ത കാലങ്ങള്‍ കാണിക്കുന്ന ട്രാന്‍സിഷന്‍ രംഗങ്ങളെക്കുറിച്ചാണ് കൂടുതല്‍ പോസ്റ്റുകളും. ഫഹദിന്റെ മാസ് പെര്‍ഫോമന്‍സിന് അഭിനന്ദനപ്രവാഹം നിലയ്ക്കുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top