മികച്ച താരം മെസിയാണെങ്കിലും ഇഷ്ടം റൊണാൾഡോയോട്; തൻ്റെ പ്രണയത്തെപ്പറ്റിയും മറുപടി പറഞ്ഞ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ക്രിക്കറ്റിനേക്കാൾ തനിക്ക് ഇഷ്ടം ഫുട്ബോളിനോടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫുട്ബാളിൽ ലയണൽ മെസിയാണ് മികച്ച താരമെങ്കിലും തനിക്ക് ഇഷ്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നും രാഹുൽ പറഞ്ഞു. ക്രിസ്റ്റ്യാനോയുടെ കാരുണ്യമാണ് തന്റെ ആകർഷിച്ചത്.എന്നാൽ താൻ ഒരു ഫുട്ബോൾ ടീം ആരംഭിച്ചാൽ മെസിയെ ആയിരിക്കും തെരഞ്ഞെടുക്കുക. കളി മികവിൽ അദ്ദേഹമാണ് മുന്നിൽ എന്നും രാഹുൽ വ്യക്തമാക്കി.ന്യൂഡൽഹിയിൽ ഡാൽമിയ സിമന്റ് സംഘടിപ്പിച്ച ‘ദ കോണ്‍ക്ലേവ് 2023’ലെ ‘റാപിഡ് ഫയര്‍’ സെഷനില്‍ ആണ് രാഹുൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഭാരതം, ഇന്ത്യ ഇവയിൽ ഏതു തെരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോൾ ‘ഇന്ത്യ എന്ന ഭാരതം’ എന്നും രാഹുൽ പരിപാടിയിൽ മറുപടി നല്‍കി.
പ്രണയം ആരോടാണെന്ന ചോദ്യത്തിന് അമ്മയും സഹോദരിയും കായികതാരവും മറ്റാരുമാകാം എന്നും രാഹുൽ മറുപടി നൽകി. കൂട്ടത്തിൽ രണ്ടുപേരെ പറയണമെന്ന് പറഞ്ഞപ്പോൾ അമ്മ, സഹോദരി, ചില സുഹൃത്തുക്കൾ, അടുത്തിടെയായി എന്റെ പട്ടിക്കുട്ടിയെ വരെ ഇഷ്ടമാണെന്നും പറഞ്ഞ് രാഹുൽ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി.
രാഷ്ട്രീയക്കാരനാകുമായിരുന്നില്ലെങ്കിൽ എന്തും ആകാൻ സാധ്യതയുണ്ടെന്നും ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. രാഷ്ട്രീയക്കാരൻ തന്നിലുള്ള ഒരു ഭാഗം മാത്രമാണ്. സഹോദരിയുടെ മകനോടും അവന്റെ സുഹൃത്തുക്കളോടും സംസാരിച്ചിരിക്കുമ്പോൾ താനൊരു അധ്യാപനാകും, അടുക്കളയിലാണെങ്കിൽ പാചകക്കാരനും. എല്ലാവർക്കും പല മുഖങ്ങളുണ്ടാകും. അക്കൂട്ടത്തിൽ ഒരു കണ്ണിലൂടെയായിരിക്കും നോക്കിക്കാണുക. അക്കൂട്ടത്തിൽ ഒന്നുമാത്രമാണ് തന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയക്കാരൻ. ജീവിതം ഒരു യാത്രയായാണ് താൻ കാണുന്നതെന്നും രാഹുൽ റാപിഡ് ഫയര്‍’ സെഷനില്‍ വിശദീകരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here