‘ഇന്ത്യക്കാർ കാനഡ വിടണം’; വംശീയാധിക്ഷേപങ്ങളും അതിക്രമങ്ങളും പെരുകുന്നതിന്‍റെ തെളിവുകളുമായി തമിഴ് വംശജന്‍
കാനഡയുമായുള്ള നയതന്ത്രബന്ധം വഷളായതിന് ശേഷം രാജ്യത്ത് ഇന്ത്യക്കാർക്ക് എതിരെയുള്ള വംശീയ അതിക്രമങ്ങൾ ഉയരുന്നതായി റിപ്പോർട്ടുകൾ. എറ്റവും ഒടുവിൽ അത് തെളിയിക്കുന്ന വീഡിയോയും കണക്കുകളും പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ വംശജനായ കനേഡിയൻ പൗരൻ അശ്വിൻ അണ്ണാമലൈ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തലത്തിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട് കാനഡയിൽ ജീവിക്കുന്ന ഇന്ത്യക്കാർ ഉയർത്തുന്ന പ്രധാന ആശങ്കകളിലേക്ക് വിരൽ ചൂണ്ടുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
താൻ ഒരു ഇന്ത്യൻ പൗരനാണെന്ന് തെറ്റിദ്ധരിച്ച ഒരു കനേഡിയൽ സ്ത്രീയിൽ നിന്നുള്ള വംശീയ അധിക്ഷേപങ്ങളാണ് വീഡിയോയിൽ ഉള്ളത്. നടക്കാൻ ഇറങ്ങിയപ്പോൾ തന്നോട് ഇന്ത്യയിലേക്ക് മടങ്ങാൻ പൊട്ടിത്തെറിച്ചുകൊണ്ട് സ്ത്രീ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ഈ അനുഭവം വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്നതായും അണ്ണാമലൈ കൂട്ടിച്ചേർത്തു. ഒരു കാലത്ത് ഇന്ത്യക്കാരെ സ്വാഗതം ചെയ്ത കിച്ചനർ-വാട്ടർലൂ മേഖലയിലെ ജനങ്ങൾ ഇന്ന് നിറത്തിൻ്റെ പേരിൽ ഇന്ത്യക്കാർക്കെതിരെ വംശീയാധിക്ഷേപം നടത്തുകയാണ്. ഇത്തരം പ്രവണത വർധിച്ചു വരുന്നതിൻ്റെ തെളിവായി കനേഡിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷനിൽ നിന്നുള്ള ഒരു വാർത്താ റിപ്പോർട്ടിൻ്റെ ലിങ്കും തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ അണ്ണാമലൈ പങ്കിട്ടു.
വാട്ടർലൂ റീജിയൻ എന്ന തലക്കെട്ടിൽ കാനഡയിൽ പോലീസ് റിപ്പോർട്ട് ചെയ്ത വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഉയർന്ന നിരക്ക് വെളിപ്പെടുത്തുന്നതാണ് അതിൻ്റെ ഉള്ളടക്കം.
“ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കാനഡയിൽ പോലീസ് റിപ്പോർട്ട് ചെയ്ത വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഉയർന്ന നിരക്ക് വാട്ടർലൂ മേഖലയിലാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയിൽ നിന്നുള്ള പുതിയ ഡാറ്റ വെളിപ്പെടുത്തുന്നു”- അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here