‘പിഎസ് രഘു, റിമൂവ്ഡ് ഫ്രം സര്‍വീസ്’ ടാഗ്‌ലൈന്‍ ശ്രദ്ധേയമാകുന്നു; കേരള പോലീസില്‍ നിന്ന് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥന് അന്തര്‍ദേശീയ അംഗീകാരം
മുന്‍ ടൂറിസം പോലീസ് ഓഫീസര്‍ പിഎസ് രഘുവിന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ അംഗികാരവും അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റുമാണ് ലഭിച്ചിരിക്കുന്നത്. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂര്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ഇന്റര്‍നാഷണല്‍ ടൂറിസം പോലീസിങ് എന്ന വിഷയത്തില്‍ അവതരപ്പിച്ച പ്രബദ്ധത്തിനാണ് ആദരം. ടൂറിസവും പോലിസിങ്ങും തമ്മിലുള്ള ഏകോപനമാണ് ഒരു രാജ്യത്തെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന്റെ പ്രധാന പങ്ക് വഹിക്കുന്നതെന്ന കണ്ടെത്തലുകളാണ് പ്രബദ്ധത്തിലുള്ളത്. വിവിധ രാജ്യത്തെ ടൂറിസത്തെക്കുറിച്ച് പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിനാണ് അംഗീകാരം.
നേരത്തെ അമേരിക്കന്‍ കൗണ്‍സില്‍ ഫോര്‍ ട്രേഡിങ്ങ് ആന്റ് ഡെവലപ്പ്‌മെന്റിന്റെ അക്രിഡിറ്റേഷനുള്ള വാഷിംങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ ടൂറിസം പോലീസിങ് എന്ന വിഷയത്തില്‍ ഓണററി ഡോക്ടറേറ്റും രഘുവിന് ലഭിച്ചിരുന്നു. കൊച്ചി സിറ്റിയില്‍ പോലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന സമയത്ത് വിനോദ സഞ്ചാരികളെ സഹായിച്ചതിന് വിവിധ രാജ്യങ്ങളിലെ കോണ്‍സല്‍ ജനറല്‍മാരുള്‍പ്പെടെ അദ്ദേഹത്തെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്.
2020 ല്‍ കോവിഡ് കാലഘട്ടത്തില്‍ കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ കോഫി വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചപ്പോള്‍ ഡിസിപി ആയിരുന്ന ഐശ്വര്യ ഡോംഗ്‌റേയെ ഉദ്ഘാടനം അറിയിക്കാത്തതിന് രഘുവിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് വിവാദമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here