ഇറാൻ ഇൻ്റലിജൻസ് മേധാവി മൊസാദ് എജൻ്റ്; കള്ളൻമാർ കപ്പലിൽ തന്നെയെന്ന് വെളിപ്പെടുത്തി മുൻ പ്രസിഡൻ്റ്


ചാരപ്രവർത്തനം നേരിടാൻ നിയമിച്ച ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ തലവൻ ഇസ്രയേലിന്റെ ചാരനാണെന്ന് മുന്‍ പ്രസിഡന്റ് മഹമ്മൂദ് അഹമദി നെജാദ്. ഈ ഉന്നതന്‍ മൊസാദിൻ്റെ ഏജൻ്റാണെന്ന് 2021ൽ തന്നെ വ്യക്തമായതാണ്. ഇറാനിയന്‍ രഹസ്യാന്വേഷണ സംഘത്തിലെ ഇരുപതിലധികം പ്രധാനികള്‍ ശത്രുക്കൾക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുൻ പ്രസിഡൻ്റ് പറഞ്ഞു.

ബെയ്റൂട്ടിലെ പ്രധാന ആസ്ഥാനത്ത് ലെബനൻ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ തലവൻ ഹസന്‍ നസ്റല്ല എത്തുന്നതിനെപ്പറ്റി ഒരു ഇറാനിയന്‍ ചാരന്‍ ഇസ്രായേലിന് സൂചന നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നെജാദിന്റെ വെളിപ്പെടുത്തലുകള്‍. ലെബനന്‍ സംഘടനയുടെ ആസ്ഥാനത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സെക്രട്ടറി ജനറലടക്കം പത്തോളം ഹിസ്ബുള്ള ഉന്നതർ കൊല്ലപ്പെട്ടിരുന്നു. സംഘടനയുടെ ഉന്നതതല സമിതി യോഗം ചേരുന്നതിന് ഇടയിലായിരുന്നു ആക്രമണം.

ALSO READ: ഇറാൻ ചാരൻ ആ വിവരം കൈമാറി; ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചതിങ്ങനെ


ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ഇസ്രയേലിന് ലഭിക്കുന്നത് ഇവർ വഴിയാണ്. 2018ല്‍ ഇറാനിയന്‍ ആണവ രേഖകള്‍ മോഷ്ടിച്ചതിലും ഈ ഏജൻ്റുമാർക്ക് പങ്കുണ്ട്. നിരവധി ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെ ഇവർ വധിച്ചതായും അദ്ദേഹം പറഞ്ഞു. ഇസ്രയേലിന് നേരെയുള്ള ആക്രമണം താൽകാലികമായി നിർത്തിവച്ചതായി ഇറാൻ അറിയിച്ചു. ഇനിയൊരു പ്രകോപനം ഉണ്ടാകുന്നതുവരെ തിരിച്ചടിയുണ്ടാകില്ലെന്ന് വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

ALSO READ: ഹിസ്ബുള്ളയുടെ നേതൃനിരയൊന്നാകെ ഇസ്രയേൽ തുടച്ചുനീക്കി; 10 ലധികം കമാൻഡർമാരെ കൊന്നൊടുക്കി

അതേസമയം ഇന്നലെ രാത്രി ഇസ്രയേലിലെ ടെല്‍ അവീവിലും ജെറുസലേമിലും ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള നേതാവ് ഹസൻ നസ്റല്ലയുടെ വധത്തിന് മറുപടിയായിട്ടായിരുന്നു ഇറാന്റെ തിരിച്ചടി. നാനൂറോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചിരുന്നു. ഇറാന് വലിയ തെറ്റ് സംഭവിച്ചുവെന്നും തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഇറാന്‍ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിന് പൂർണ പിന്തുണയും വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു.

ALSO READ: ഉന്നതര്‍ പലരും ജീവനോടുണ്ടോ എന്നുറപ്പില്ല; ഹിസ്ബുള്ളയെ ഹാഷിം സഫീദ്ദീൻ നയിക്കുമോ? തിരിച്ചടി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top