എട്ടാം ക്ലാസിലെ ലൈംഗിക ബന്ധം; അധ്യാപികയ്ക്ക് 30 വർഷം ശിക്ഷ

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയുമായി പലതവണ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട മുൻ അധ്യാപികയ്ക്ക് 30 വർഷത്തെ ശിക്ഷ. മേരിലാൻഡിൽ നിന്നുള്ള 32 കാരിയായ മെലിസ കർട്ടിസിനാണ് ശിക്ഷ ലഭിച്ചത്. മേരിലാൻഡിലെ മോണ്ട്‌ഗോമറി കൗണ്ടിയിലെ സ്കൂളിൽ ജോലി ചെയ്യുമ്പോഴാണ് സംഭവം നടന്നത്. ഇവിടെ രണ്ടുവർഷമാണ് ഇവർ ജോലി ചെയ്തത്. ഗെയ്‌തേഴ്‌സ്ബർഗിലെ ലേക്ക്‌ലാൻഡ്സ് പാർക്ക് മിഡിൽ സ്‌കൂളിലും പഠിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.

Also Read: നടുവേദന ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചു; അ​ക്യൂ​പ​ങ്ചർ തെ​റാ​പ്പി​സ്റ്റ് അ​റ​സ്റ്റി​ല്‍

2015ലാണ് പീഡനം നടന്നത്. 2023 ഒക്ടോബറിലാണ് ഇര പരാതിയുമായി രംഗത്തെത്തിയത്. താൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ബലമായി തന്നെ പല തവണ ലൈംഗികമായി അധ്യാപിക ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. ക്ലാസ് മുറിയിലും വാഹനത്തിൽ വച്ചും വീട്ടിൽ വച്ചും തന്നെ പീഡിപ്പിച്ചു. മദ്യവും കഞ്ചാവും നൽകിയ ശേഷമാണ് ലൈംഗിക ദുരുപയോഗം നടത്തിയതെന്നും ഇര ആരോപിച്ചിരുന്നു.

Also Read: ലണ്ടനിൽ ഇന്ത്യക്കാരിയുടെ മൃതദേഹം കാർ ഡിക്കിയിൽ; 24കാരിയെ കൊന്ന ഭർത്താവ് രാജ്യംവിട്ടു

30 വർഷം ശിക്ഷ ലഭിച്ചെങ്കിലും ജയിലിൽ കിടക്കേണ്ടത് ഒരു വർഷം മാത്രമാണ്. ജയിൽ മോചിതയായതിന് ശേഷം അഞ്ച് വർഷത്തേക്ക് നല്ലനടപ്പിലായിരിക്കുമെന്ന് കോടതി വിധിയിൽ പറയുന്നു. ഇക്കാലയളവിൽ കർട്ടിസിന് സ്വന്തം കുട്ടികളല്ലാതെയുള്ള പ്രായപൂർത്തിയാകാത്തവരെ മറ്റൊരാളുടെ സാന്നിധ്യത്തിലല്ലാതെ കാണാൻ പോലും അനുവാദമില്ല. ശേഷമുള്ള 25 വർഷത്തേക്ക് ഇവരെ ലൈംഗിക കുറ്റവാളിയായി റജിസ്റ്റർ ചെയ്യണമെന്നുമാണ് കോടതി വിധി.



whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top