മുന്‍ ഭാര്യയുടെ പരാതിയില്‍ ബാല അറസ്റ്റില്‍; നടനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍

നടൻ ബാല അറസ്റ്റില്‍. മുൻ ഭാര്യ നൽകിയ പരാതിയില്‍ എറണാകുളം കടവന്ത്ര പോലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.
ബാലയുടെ മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ജെ ജെ ആക്ട്, സ്ത്രീത്വത്തെ അപമാനിക്കൽ, വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയിരുന്നു. മകളെക്കുറിച്ച് ബാല പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ മകളും രംഗത്തുവന്നിരുന്നു. തൊട്ടു പിന്നാലെ മുന്‍ ഭാര്യയും സഹോദരിയും പ്രതികരണങ്ങളുമായി രംഗത്തെത്തി. ബാല ഇതിനും മറുപടി നല്‍കിയിരുന്നു. ബാലയ്‌ക്കെതിരെ കടുത്ത ആരോപണങ്ങള്‍ വീഡിയോയിലൂടെ മുന്‍ ഭാര്യയുടെ പിഎയും ഉന്നയിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങള്‍ക്ക് ഇടയിലാണ് പരാതി പോലീസ് സ്റ്റേഷനില്‍ എത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here