കെഎസ്ഐഡിസിക്ക് എതിരെ കേന്ദ്രം; വീണയുടെ മാസപ്പടിക്കേസില്‍ വിശദീകരണം നല്‍കിയില്ല; നിശബ്ദത ദുരൂഹമെന്ന് ആര്‍ഒസി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയുടെ മാസപ്പടിക്കേസില്‍ കെഎസ്ഐഡിസി വിശദീകരണം നല്‍കിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിശദീകരണം തേടിയുള്ള നോട്ടീസ് പൊതുമേഖലാ സ്ഥാപനം അവഗണിച്ചു. കേസുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ കാര്യമുള്ളത്. കെഎസ്ഐഡിസിയുടെ നിശബ്ദത ദുരൂഹമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സീരിയസ് ഫ്രോഡ് ഓഫീസ് ഇന്‍വെസ്റ്റിഗേഷന്‍ (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രത്തിനുവേണ്ടി ആര്‍ഒസി സത്യവാങ്മൂലം നല്‍കിയത്.

മാസപ്പടിക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് അഡ്വ. ഷോണ്‍ ജോര്‍ജാണ്. സിഎംആര്‍എല്‍-എക്സാലോജിക്ക് ഇടപാടില്‍ നിരവധി ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. സിഎംആര്‍എല്ലിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡറാണ് കെഎസ്ഐഡിസി. സിഎംആര്‍എല്‍-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് ഇവര്‍ അറിഞ്ഞിരുന്നോ എന്ന് വ്യക്തമാകുന്നതിന് വേണ്ടി കെഎസ്ഐഡിസിയോട് വിശദീകരണം തേടിയിരുന്നു. ഷോണ്‍ ജോര്‍ജിന്റെ പരാതി സഹിതമുള്ള വിശദീകരണക്കുറിപ്പാണ് അവര്‍ക്ക് നല്‍കിയത്. നിശ്ചിത സമയപരിധിക്കുള്ളില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസമാണ് കെഎസ്ഐഡിസി മറുപടി നല്‍കേണ്ടിയിരുന്നത്.

പൊതുമേഖലാ സ്ഥാപനം മറുപടി നല്‍കിയില്ലെന്ന കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതിനുശേഷം കെഎസ്ഐഡിസിയുടെ മറുപടി കിട്ടി. പക്ഷെ ആരോപണങ്ങള്‍ സംബന്ധിച്ച് ഒരു വിശദീകരണവും മറുപടിയില്‍ ഉണ്ടായിരുന്നില്ല. ഷോണ്‍ ജോര്‍ജിന്റെ ആരോപണത്തില്‍ പൊതുതാത്പര്യമില്ലെന്ന കെഎസ്ഐഡിസിയുടെ വാദം ശരിയല്ല. പൊതുമേഖലാ സ്ഥാപനത്തിന് 13 ശതമാനം ഷെയറാണ് കരിമണല്‍ കമ്പനിയിലുള്ളത്. പൊതുപണമാണ് കെഎസ്ഐഡിസി നിക്ഷേപിച്ചിരിക്കുന്നത്. അതിനാല്‍ കേസില്‍ അന്വേഷണം വേണമെന്നാണ് ആര്‍ഒസി സത്യവാങ്മൂലത്തില്‍ അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top