വീണ വിജയന്‍ മുള്‍മുനയില്‍; മാസപ്പടി കേസില്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന് എസ്എഫ്‌ഐഒ; മുഖ്യമന്ത്രിക്കും സിപിഎമ്മിനും നിര്‍ണായകം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ മാസപ്പടി കേസില്‍ രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറും. സിഎംആര്‍എല്‍ കരിമണല്‍ കമ്പനിയില്‍ നിന്നും വീണയുടെ കമ്പനിയായ എക്സാലോജിക് മാസപ്പടി പറ്റിയ കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് നടത്തുന്ന അന്വേഷണം അവസാന ഘട്ടത്തിലാണ്. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് കൈമാറുമെന്ന് എസ്എഫ്‌ഐഒ വെളിപ്പെടുത്തിയത്.

Also Read: എക്സാലോജിക്കിൻ്റെ എകെജി സെൻ്റർ വിലാസം സിപിഎമ്മിന് കുരുക്കാകും; ഓഫീസുകൾ പൂട്ടിയതിനാൽ വീണക്കെതിരായ കേന്ദ്ര അന്വേഷണം പാർട്ടി ആസ്ഥാനത്ത് എത്തിയേക്കാം

അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയന്‍ ഉള്‍പ്പെടെ 20 പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്ത ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കും.

മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും അതിനാല്‍ മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ല എന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയില്‍ സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജിയിലാണ് എസ്എഫ്‌ഐഒ സത്യവാങ്മൂലം നല്‍കിയത്.

Also Read: രണ്ട് നേതാക്കള്‍ക്ക് രണ്ട് നീതിയോ; സിപിഎമ്മില്‍ ചര്‍ച്ച കൊഴുക്കുന്നു

മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും സംബന്ധിച്ച് നിര്‍ണായകമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. മാസപ്പടി കേസില്‍ വീണയ്ക്ക് എതിരെ നടപടി വന്നാല്‍ പ്രതിപക്ഷം അത് രാഷ്ട്രീയ ആയുധമാക്കും. സിപിഎമ്മിന് പുതിയ ഒരു തലവേദനയുമാകും. പാര്‍ട്ടിയാണ് വീണയ്ക്ക് എതിരെയുള്ള ആരോപണത്തെ പ്രതിരോധിക്കുന്നത്. വീണയെ ഉന്നം വയ്ക്കുന്നത് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം മുഖ്യമന്ത്രിയാണ്. അതിനാലാണ് വീണയെ പ്രതിരോധിക്കുന്നത് എന്നാണ് സിപിഎം നല്‍കിയ വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top