വീണാ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്തും അക്കൗണ്ട് എന്ന് ഷോണ്‍ ജോര്‍ജ്; അന്വേഷണം വേണമെന്ന ഉപഹര്‍ജിയുമായി ഹൈക്കോടതിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോൺ ജോർജ്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകി.
എക്സാലോജികിലെ ഓഹരിയുടമകളുടെ പേരിലാണ് അബുദാബിയിലുള്ള ഈ അക്കൗണ്ടുകളെന്നും ഷോണ്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച രേഖകള്‍ കമ്പനികാര്യ മന്ത്രാലയത്തിനും എസ്എഫ്ഐഒക്കും കൈമാറി.
എസ്എൻസി ലാവ്‍ലിൻ,പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് അടക്കമുള്ള കമ്പനികൾ പണം നൽകിയെന്നും ഷോൺ ആരോപിക്കുന്നു. സിഎംആർഎൽ എക്‌സാലോജിക് ഇടപാട് അന്വേഷിക്കണം എന്ന ഷോണിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്. വിദേശ അക്കൗണ്ട് കൂടി അന്വേഷിക്കണം എന്നാണ് ഷോൺ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഉപഹർജിയിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇന്ന് രാവിലെ ഷോൺ ജോർജ് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here