‘എക്സാലോജിക്കി’ല്‍ ഇന്ന് മറുപടി; എം.വി.ഗോവിന്ദന്‍ വിശദീകരിക്കും; രാഷ്ട്രീയ പ്രതിരോധത്തിന് സിപിഎം

തിരുവനന്തപുരം: മാസപ്പടി വിഷയം രാഷ്ട്രീയമായി ചെറുക്കാന്‍ സിപിഎം. സിഎംആർഎലും എക്സാലോജിക്കും തമ്മില്‍ നടന്ന ഇടപാടിലെ കേന്ദ്രാന്വേഷണം പുതിയ പ്രതിസന്ധിയായി തന്നെയാണ് സിപിഎം വീക്ഷിക്കുന്നത്. ശ്രദ്ധിച്ച് ചുവടുകള്‍ വെക്കാനും രാഷ്ട്രീയമായി മറുപടി പറയാനുമാണ് പാര്‍ട്ടി തീരുമാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ, കേന്ദ്രത്തിന്റേത് രാഷ്ട്രീയലക്ഷ്യമെന്നാണ് വിലയിരുത്തൽ. ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ഈ വിഷയത്തിൽ പ്രത്യേക ചർച്ചയുണ്ടായില്ല. ആദായനികുതി തർക്കപരിഹാര ബോർഡിന്റെ റിപ്പോർട്ട് വന്നപ്പോൾത്തന്നെ കൈക്കൊണ്ട പ്രതിരോധമാവും പാർട്ടി ഇത്തവണയും ഉയര്‍ത്തുക.

നിയമയുദ്ധം വീണ വ്യക്തിപരമായി നടത്തുമെന്ന നിലപാടാണ് കൈക്കൊണ്ടത്. വിവാദം പാർട്ടിയെയും സർക്കാരിനെയും ബാധിക്കാതിരിക്കാൻ ജാഗ്രത പുലര്‍ത്തും. ഔദ്യോഗികനിലപാട് ഞായറാഴ്ച പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിക്കും.

മുഖ്യമന്ത്രിയുടെ മകളായ വീണയുടെ ഐടി കമ്പനിയായ എക്സാലോജിക്കിന് സ്വകാര്യകമ്പനിയായ സിഎംആർഎൽ 1.72 കോടി രൂപ നൽകിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയതാണ് സിപിഎമ്മിനെ കുഴയ്ക്കുന്നത്. സിഎംആർഎലും എക്സാലോജിക്കും തമ്മിലുള്ളത് രണ്ടു കമ്പനികളുടെ കരാർ പ്രകാരമുള്ള ഇടപാടാണെന്നാണ് പാര്‍ട്ടി വിശദീകരിച്ചത്. കേരളത്തിലും കർണാടകയിലും നികുതി അടച്ചെന്ന് ധനവകുപ്പും വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top