ഐഎസ്ആർഒ പരീക്ഷാത്തട്ടിപ്പ്; പിന്നില്‍ വന്‍ റാക്കറ്റ്, പരീക്ഷ റദ്ദാക്കി

ആള്‍മാറാട്ടവും ഹൈടെക്ക് കോപ്പിയടിയും നടത്തിയെന്ന കണ്ടെത്തലിനു പിന്നാലെ വിഎസ്എസ്സിയുടെ ടെക്‌നീക്ഷൻ തസ്തിയിലേക്കുള്ള പരീക്ഷ റദ്ദാക്കി. പൊലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരീക്ഷയുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിഎസ്എസ്സി അധികൃതര്‍ അറിയിച്ചു.

ഐഎസ്ആർഒ പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികള്‍ ഉത്തരേന്ത്യയിലെ വന്‍ പരീക്ഷ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ടെകനിക്കല്‍- ബി തസ്തികയിലേക്കുള്ള പരീക്ഷയിലാണ് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരത്തെ 10 സെന്ററുകളില്‍ ഹരിയാനയില്‍ നിന്ന് മാത്രം പരീക്ഷക്കെത്തിയത് 469 പേരായിരുന്നു. പിടിയിലാവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്കും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പിടിയിലാവരുടെ വിവരങ്ങള്‍ ഹരിയാന പൊലിസിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് വന്‍ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

ഹരിയാനയിലെ പരീക്ഷാ പരിശീലന കേന്ദ്രം നടത്തിപ്പുകാരനാണ് റാക്കറ്റിന് പിന്നില്‍ എന്നാണ് വിവരം. തിരുവനന്തപുരം മ്യൂസിയം എസ്‌ഐയ്ക്ക് ലഭിച്ച രഹസ്യ വിവരമാണ് വന്‍ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top