പത്തനംതിട്ടയിലും മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്; വിവി പാറ്റ് വീണ്ടും വില്ലന്‍; പരാതി നല്‍കി കോണ്‍ഗ്രസ്

പത്തനംതിട്ട : കാസര്‍കോടിന് പിന്നാലെ പത്തനംതിട്ടയിലും മോക് പോളില്‍ ബിജെപിക്ക് അധിക വോട്ടെന്ന് പരാതി. പൂഞ്ഞാറിലെ 36-ാം നമ്പര്‍ ബൂത്തില്‍ നടന്ന മോക്‌ പോളിലാണ് ബിജെപിക്ക് അനുകൂലമായി അധിക വോട്ട് രേഖപ്പെടുത്തിയത്. ബുധനാഴ്ചയാണ് ഇവിടെ മോക് പോള്‍ നടന്നത്.

പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കുന്ന 8 സ്ഥാനാര്‍ത്ഥികള്‍ക്കും നോട്ടയ്ക്കും ഓരോ വോട്ട് രേഖപ്പെടുത്തിയായിരുന്നു മോക് പോള്‍. എന്നാല്‍ വിവി പാറ്റിലെ സ്ലിപ്പ് എണ്ണിയപ്പോള്‍ ഒരു സ്ലിപ്പ് അധികമായി. ഇത് ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്ക് അനുകൂലവുമായിരുന്നു. ഇതോടെയാണ് പരാതിയായത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വിവി പാറ്റ് മെഷിനിലെ സാങ്കേതിക പിഴാവാണെന്ന് വിശദീകരണം നല്‍കുകയായിരുന്നു.

സമാനമായ പരാതി കാസര്‍കോടും ഉയര്‍ന്നതോടെയാണ് കോണ്‍ഗ്രസ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. കാസര്‍കോട് മോക് പോളില്‍ വീഴ്ചയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. യന്ത്രങ്ങള്‍ സജ്ജമാക്കിയതിന് ശേഷം ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പ്രിന്റ് എടുക്കാതിരുന്ന വിവിപാറ്റ് സ്ലിപ്പാണ് പിന്നീട് നടന്ന മോക്ക് പോളിനിടെ പുറത്തുവന്നത്. ഈ സ്ലിപ്പില്‍ ‘നോട് ടു ബി കൗണ്ടഡ്’ എന്ന് രേഖപ്പെടുത്തിയിരുന്നുവെന്നും കമ്മിഷന്‍ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top