എക്സൈസിന് 33 പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി

തിരുവനന്തപുരം: എക്സൈസ് വകുപ്പിന് 33 പുതിയ വാഹനങ്ങൾ വാങ്ങാൻ ഉത്തരവായി. കാലപ്പഴക്കം വന്നതും പൂർണ സജ്ജമല്ലാത്തതുമായ വാഹനങ്ങൾ എക്സൈസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് തീരുമാനം.

പ്ലാൻ ഫണ്ടിൽ നിന്ന് 2,99,99,892 രൂപ വിനിയോഗിച്ച് 33 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങുന്നത്. ലഹരി മരുന്ന് സംഘങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ഇവരെ പിടികൂടാൻ ഉൾപ്പെടെ മികച്ച വാഹനങ്ങൾ അത്യാവശ്യമായതിനാലാണ് നടപടി. എക്സൈസ് വകുപ്പിന്റെ 132 ജീപ്പുകളിൽ പലതും 10 മുതൽ 14 വർഷം വരെ പഴക്കം ചെന്നതാണ്. 33 വാഹനങ്ങൾ 15 വർഷം കഴിഞ്ഞതും കണ്ടംനേഷന് വിധേയമാകുന്നതുമാണ്. ഇതിനു പകരമാണ് പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top