ലഹരിക്കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച നിലയില്‍; മരണം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ്

പാലക്കാട്: ലഹരിക്കേസില്‍ പിടിയിലായ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് ഇടുക്കി സ്വദേശി ഷോജോ ജോണിനെ (55) പാലക്കാട് എക്സൈസ് ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. തന്‍റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ ജ്യോതി ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. പ്രതി തൂങ്ങി മരിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞതായും പോലീസ് പറയുന്നു.

രണ്ട് കിലോ ഹാഷീഷ് ഓയില്‍ കടത്തിയ കേസിലാണ് ഇന്നലെ ജോജോയെ അറസ്റ്റ് ചെയ്തത്. പ്രതി താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നാണ് ഹഷീഷുമായി ഇയാളെ പിടികൂടിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top