ബാര്‍കോഴ അരങ്ങ് തകര്‍ക്കുമ്പോള്‍ വിദേശത്തേക്ക് പോയി എക്‌സൈസ് മന്ത്രി എംബി രാജേഷ്; കുടംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം യൂറോപ്പിലേക്ക്
തിരുവനന്തപുരം : മദ്യനയത്തില്‍ അനുകൂല തീരുമാനത്തിന് കോഴയെന്ന ആരോപണങ്ങള്‍ സജീവമായിരിക്കെ വിദേശത്തേക്ക് പോയി എക്‌സൈസ് മന്ത്രി എംബി രാജേഷ്. കുടുംബത്തോടൊപ്പമുളള സ്വകാര്യ സന്ദര്‍ശനത്തിനാണ് മന്ത്രി പോയിരിക്കുന്നത്. ഫ്രാന്‍സ്, ബെല്‍ജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്ര.
മദ്യനയത്തില്‍ അനുകൂല തീരുമാനത്തിന് 2.50 ലക്ഷം രൂപ വീതം ഓരോ ബാര്‍ ഉടമകളും സര്‍ക്കാരിന് നല്‍കണമെന്ന ബാര്‍ അസോസിയേഷന്‍ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് ബാര്‍കോഴയെന്ന ആരോപണം വീണ്ടും ഉയര്‍ന്നത്. മദ്യനയത്തില്‍ ആലോചന പോലും തുടങ്ങിയിട്ടില്ലെന്നും ഈ സമയത്തെ ആരോപണം അടിസ്ഥാനരഹിതമാണ് എന്നായിരുന്നു ഇതിനോട് മന്ത്രി പ്രതികരിച്ചത്. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സിപിഎം ഈ രാജി ആവശ്യം തള്ളി.ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കിയ ശേഷമാണ് മന്ത്രി വിദേശത്തേക്ക് പോയിരിക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരായ മുഹമ്മദ് റിയാസും കെബി ഗണേഷ് കുമാറും കുടംബത്തോടൊപ്പം വിദേശത്തേക്ക് സ്വകാര്യ സന്ദർശനത്തിന് പോയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here