എക്‌സൈസ് കസ്റ്റഡി മരണം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി കൃത്യനിര്‍വഹത്തില്‍ വീഴ്ച വരുത്തിയതിന്; ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
പാലക്കാട് : ലഹരിക്കേസില്‍ പിടിയിലായ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷന്‍. പാലക്കാട് റെയ്ഞ്ച് ഓഫീസിലെ രണട്് എക്‌സൈസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമികാന്വേഷണത്തില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുവരുടേയും ഭാഗത്തു നിന്നും കൃത്യനിര്‍വഹത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി.
കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഇടുക്കി സ്വദേശി ഷോജോ ജോണ്‍ മുണ്ടാണ് ധരിച്ചിരുന്നത്. ഈ മുണ്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളുടെ മൃതദ്ദേഹം കണ്ടത്. രാത്രിയില്‍ ലോക്കപ്പിലും ഈ വേഷം ധരിച്ച് കഴിയാന്‍ അനുവദിച്ചത് വീഴ്ചയാണെന്ന് കണ്ടെത്തിയാണ് നടപടിയെടുത്തിരിക്കുന്നത്. മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ഇന്ന് രാവിലെയാണ് ഷോജോ ജോണിനെ് എക്‌സൈസ് ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രതി തൂങ്ങി മരിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞതായി പോലീസ് അറിയിച്ചിട്ടുണ്ട്. രണ്ട് കിലോ ഹാഷീഷ് ഓയില്‍ കടത്തിയ കേസിലാണ് ഇന്നലെ ജോജോയെ അറസ്റ്റ് ചെയ്തത്. പ്രതി താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നാണ് ഹഷീഷുമായി ഇയാളെ പിടികൂടിയത്.
മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ ജ്യോതി പറഞ്ഞു. മൃതദ്ദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here