ടാറ്റു സ്റ്റുഡിയോയുടെ മറവില്‍ ലഹരിക്കച്ചവടം; 3 ലക്ഷത്തിന്‍റെ MDMA പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് ടാറ്റു സ്റ്റുഡിയോയുടെ മറവില്‍ ലഹരിക്കച്ചവടം. തമ്പാനൂരിലെ എസ്‌.എസ്‌ കോവില്‍ റോഡിലെ ടാറ്റു സ്റ്റുഡിയോയില്‍ നിന്ന് 78.78 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. മൂന്ന് ലക്ഷത്തോളം വിലയുള്ള രാസലഹരിയാണിത്. കട ഉടമയായ രാജാജി നഗര്‍ സ്വദേശി മജീന്ദ്രന്‍, സഹായി പെരിങ്ങമല സ്വദേശി ഷോണ്‍ അജി എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ്‌ ആന്‍റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് ആണ് റെയ്ഡ് നടത്തിയത്.

ലഹരി കച്ചവടം നടത്താനുള്ള മറയായി ടാറ്റു കേന്ദ്രങ്ങളെ ഉപയോഗിക്കുകയാണ്. ടാറ്റു കുത്താന്‍ വരുന്നവര്‍ക്ക് നേരമ്പോക്കിനായി ലഹരി നല്‍കുകയും പിന്നിട് അടിമകളാക്കിയതിനുശേഷം വലിയ തോതില്‍ വില്പന നടത്തുകയാണെന്നും എക്സൈസ് പറഞ്ഞു.

വൈകുന്നേരങ്ങളില്‍ മാനവീയം വീഥിയിലേക്ക് എത്തുന്ന യുവതി- യുവാക്കളെ ഇവര്‍ ലക്ഷ്യമിടുന്നെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ റെയ്ഡും അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top