സ്റ്റേഷന് പകരം ട്രെയിന്‍ നിര്‍ത്തിയത് രണ്ട് കിലോമീറ്റര്‍ അകലെ; അന്വേഷിച്ച ശേഷം നടപടി എന്ന് റെയില്‍വേ

സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ ലോക്കോ പൈലറ്റ്‌ മറന്നുപോയി. യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തു. 16307 നമ്പർ കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസാണ് പയ്യോളി സ്റ്റേഷന്‍ മറന്നുപോയത്. ഇന്നലെ രാത്രി 10.54 നാണ് പയ്യോളിയില്‍ എത്തിയത്. എന്നാല്‍ സ്റ്റേഷനില്‍ നിര്‍ത്തിയില്ല. പകരം രണ്ട് കിലോമീറ്റർ അകലെ അയനിക്കാട് നിർത്തി.

ട്രാക്കിന് സമീപം കാടും കനത്ത മഴയുമായതിനാൽ യാത്രക്കാർ ഇറങ്ങിയില്ല. അടുത്ത സ്റ്റോപ്പായ വടകരയിലാണ് പിന്നീട് നിര്‍ത്തിയത്. ഇതോടെ യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. കനത്ത മഴയില്‍ ബോര്‍ഡ് കണ്ടില്ലെന്നാണ് ലോക്കോ പൈലറ്റ്‌ അറിയിച്ചത്. അന്വേഷണ ശേഷം നടപടി എന്നാണ് റെയില്‍വേയുടെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top