കനല്‍ അണയുമെന്ന് സർവ്വേകൾ; കേരളം യുഡിഎഫിനൊപ്പം; എല്‍ഡിഎഫിന് വൻ തിരിച്ചടി; ബിജെപി അക്കൗണ്ട് തുറക്കും; കേന്ദ്രത്തില്‍ എന്‍ഡിഎ; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

കേരളത്തില്‍ യുഡിഎഫിന് വലിയ നേട്ടം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തു വന്ന എല്ലാ ഫലങ്ങളും യുഡിഎഫിന് അനുകൂലമായാണ് പ്രവചിക്കുന്നത്. 19 സീറ്റുകള്‍ വരെ യുഡിഎഫ് നേടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് പൂജ്യം മുതല്‍ ഒരു സീറ്റുവരെ മാത്രമാണ് നല്‍കിയിരിക്കുന്നത്. എല്ലാ പോള്‍ ഫലങ്ങളും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് പ്രവചിക്കുന്നത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന പ്രവചനവും പുറത്തുവന്നിട്ടുണ്ട്. ഒന്ന് മുതല്‍ 3 സീറ്റ് വരെയാണ് ചില ഏജന്‍സികള്‍ ബിജെപിക്ക് നല്‍കിയിരിക്കുന്നത്.

ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍

യു.ഡി.എഫ്- 17-18

എല്‍.ഡി.എഫ്- 0-1

എന്‍.ഡി.എ- 2-3

എ.ബി.പി- സീ വോട്ടര്‍ എക്സിറ്റ് പോള്‍

യു.ഡി.എഫ്- 17-19

എന്‍.ഡി.എ- 1-3

എല്‍.ഡി.എഫ്- 0.

ഇന്ത്യ ടി.വി എക്സിറ്റ് പോള്‍

യു.ഡി.എഫ്- 13-15

എല്‍.ഡി.എഫ്- 3-5

എന്‍.ഡി.എഫ- 1-3

രാജ്യത്ത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top