പുറത്തുവന്നത് എക്സിറ്റ് പോള്‍ അല്ല മോദി പോള്‍ എന്ന് രാഹുല്‍ ഗാന്ധി; പ്രവചനങ്ങള്‍ എന്‍ഡിഎയ്ക്ക് തിരിച്ചടിയാകും; ഇന്ത്യ മുന്നണി 295 സീറ്റ് നേടും
എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി രാഹുല്‍ ഗാന്ധി രംഗത്ത്. ഇതിനെ എക്സിറ്റ് പോള്‍ എന്നല്ല മോദി പോള്‍ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുല്‍ പ്രതികരിച്ചു. “എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎക്ക് തിരിച്ചടിയാകും. പുറത്തുവന്നത് യഥാര്‍ത്ഥ ഫലമല്ല. മോദി മീഡിയയുടെ പോള്‍ ആണ് ഇത്. ഇന്ത്യ മുന്നണി 295ന് മുകളില്‍ സീറ്റ് നേടും.” – രാഹുൽ പറഞ്ഞു.
മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത് ഇന്ത്യ മുന്നണിക്ക് 136 സീറ്റുകളും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 379 സീറ്റുകളും ലഭിക്കുമെന്നാണ്. ദക്ഷിണേന്ത്യയിൽ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും ബംഗാളിലും ഒഡീഷയിലും വൻതോതിലുള്ള മുന്നേറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ഫലങ്ങള്‍ പ്രവചിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്. “വ്യാജം” എന്നാണ് അദ്ദേഹം എക്സിറ്റ് പോള്‍ ഫലങ്ങളെ വിശേഷിപ്പിച്ചത്. ഇന്ത്യൻ സഖ്യം 295 ന് താഴെ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here