ബിജെപി ഒരിടത്തൊതുങ്ങും; കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ
കൂടാതെ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നിവയുടെ തിരഞ്ഞെടുപ്പ് നടന്നത്. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം. മധ്യപ്രദേശ്-230, രാജസ്ഥാൻ-199, ഛത്തീസ്ഗഢ്-90, തെലങ്കാന-119, മിസോറാം-40 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ആകെ സീറ്റുകളുടെ എണ്ണം.
രാജസ്ഥാനിൽ വീണ്ടും ഭരണമാറ്റമുണ്ടാകുമെന്നാണ് ഭൂരിഭാഗം സർവേകളും പറയുന്നത്. എന്നാൽ ഇന്ത്യാ ടുഡേ സർവേ കോൺഗ്രസിന് നേരിയ മുൻതൂക്കം രാജസ്ഥാനിൽ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 86 മുതല്‍ 106 വരെ സീറ്റുകളും ബിജെപി 80 മുതല്‍ 100 വരെ സീറ്റുകളും നേടും. മറ്റുള്ളവര്‍ 13 മുതല്‍ 21 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ഛത്തീസ്ഗഢ് കോൺഗ്രസ് നിലനിർത്തുമെന്നാണ് സർവേകൾ നൽകുന്ന സൂചന.
മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാടുമ്പോൾ തെലങ്കാന ഇക്കുറി കോൺഗ്രസ് പിടിച്ചെടുക്കുമെന്നാണ് പ്രവചനങ്ങൾ. ഇന്ന് തെലങ്കാനയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കുമെന്നാണ് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസിന് 56 സീറ്റും ബി ആര്‍ എസിന് 48 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. ബിജെപിക്ക് 10 സീറ്റും ന്യൂനപക്ഷ പാർട്ടിയായ എഐഎംഐഎമ്മിന് അഞ്ച് സീറ്റും ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്.
വടക്ക് കിഴക്കൻ പ്രദേശങ്ങളിലെ നിർണായക സംസ്ഥാനമായ മിസോറാമിൽ ഭരണമാറ്റമെന്ന് സർവേ ഫലം. സംസ്ഥാനത്തെ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് പരാജയം നേരിടുമെന്നാണ് ജൻ കി ബാത്ത് സർവേ പ്രവചിക്കുന്നത്. 40 സീറ്റുകളിൽ ഏകദേശം 15 മുതൽ 25 വരെ സീറ്റുകൾ നേടി മിസോറം പീപ്പിൾസ് മൂവ്മെന്റ് അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് ഇവിടെ അഞ്ച് മുതൽ ഒൻപത് സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നും ബിജെപി രണ്ട് സീറ്റുകൾവരെ നേടാൻ സാധ്യതയുണ്ടെന്നുമാണ് പ്രവചനം. 2018-ൽ 26 സീറ്റുകൾ നേടിയാണ് മിസോ നാഷണൽ ഫ്രണ്ട് ഭരണത്തിലെത്തിയത്.
വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ
ഛത്തീസ്ഗഢ്
- ന്യൂസ്24- ചാണക്യ
കോണ്‍ഗ്രസ്- 57
ബിജെപി-33
- എബിപി ന്യൂസ്- സി വോട്ടര്‍
കോണ്‍ഗ്രസ്- 41-53
ബിജെപി- 36-48
- ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ
കോണ്‍ഗ്രസ്-40-50
ബിജെപി- 36-46
മറ്റുള്ളവര്‍-1-5
- റിപ്പബ്ലിക് ടിവി
കോണ്‍ഗ്രസ്- 44-52
ബിജെപി- 34-42
- ടിവി-സിഎന്‍എക്‌സ്
കോണ്‍ഗ്രസ് 46-56
ബിജെപി 30-40
- ടൈംസ് നൗ- ഇടിജി
കോണ്‍ഗ്രസ്- 34-36
ബിജെപി- 26-30
മറ്റുള്ളവര്‍- 2-4
രാജസ്ഥാൻ
- ടൈംസ് നൗ-ഇടിജി
ബിജെപി- 110-128
കോണ്‍ഗ്രസ്- 56-72
മറ്റുള്ളവര്‍- 13-21
- ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ
കോണ്‍ഗ്രസ്- 86-106
ബിജെപി- 80-100
മറ്റുള്ളവര്‍- 9-18
- സീ ന്യൂസ് പോൾ സ്റ്റാർട്ട്
കോൺഗ്രസ് – 90 – 100
ബിജെപി- 100 -110
- ന്യൂസ് 18
കോണ്‍ഗ്രസ് 74
ബിജെപി- 111
മധ്യപ്രദേശ്
- ടിവി9-പോള്‍സ്ട്രാറ്റ്
കോണ്‍ഗ്രസ്- 111-121
ബിജെപി- 106-116
- റിപ്പബ്ലിക്- മാട്രിസ്
ബിജെപി- 118-130
കോണ്‍ഗ്രസ്- 97-107
മറ്റുള്ളവര്‍- 0-2
- ജന്‍ കി ബാത്
കോണ്‍ഗ്രസ്- 102-125
ബിജെപി- 100-123
- ന്യൂസ് 18
കോൺഗ്രസ് –113 ബിജെപി- 112
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here