മന്ത്രവാദി ജിന്നുമ്മയും സംഘവും കവര്‍ന്നത് 596 പവന്‍; വ്യവസായി അബ്ദുൽ ഗഫൂറിന്റെ മരണം കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

കാസർകോട് ബേക്കലിലെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്റെ മരണം കൊലപാതകം. പ്രതികളായ മന്ത്രവാദിനിയും ഭർത്താവും ഉൾപ്പെടെ 4 പേര്‍ അറസ്റ്റിലായി. ജിന്നുമ്മ എന്ന ഷമീമ, ഭർത്താവ് ഉബൈസ്, അസ്‌നിഫ, ആയിഷ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14നു പുലർച്ചെയാണ് ബേക്കലിലെ വീട്ടില്‍ അബ്ദുൽ ഗഫൂറിനെ മരിച്ച നിലയില്‍ കണ്ടത്. ഗഫൂറിന്റെ കയ്യിലുണ്ടായിരുന്ന 596 പവൻ എവിടെപ്പോയെന്ന അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. വ്യവസായിയുടെ വീട്ടില്‍ നടത്തിയ മന്ത്രവാദത്തിനിടെയാണ് കൊലപാതകം നടന്നത്.

സ്വര്‍ണം ഇരട്ടിപ്പിച്ച് നല്‍കാം എന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ മന്ത്രവാദം നടത്തിയത്. ഈ സമയത്താണ് 596 പവൻ വ്യവസായിയില്‍ നിന്നും തട്ടിയെടുത്തത്. മന്ത്രവാദത്തിനിടെ ഗഫൂറിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചാണ് കൊന്നത്. വീട്ടില്‍ വ്യവസായി ഒറ്റയ്ക്ക് ആയിരുന്നു. ഭാര്യയും മകളും മകന്റെ ഭാര്യയും ബന്ധുവീട്ടിലായിരുന്ന സമയമാണ് കൊലപാതകം നടക്കുന്നത്. ആദ്യം ലോക്കല്‍ പോലീസ് ഏറ്റെടുത്ത കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിച്ചത്.

ആഭരണങ്ങള്‍ കാണാനില്ലെന്ന് കാണിച്ച് മകന്‍ പരാതി നല്‍കിയിരുന്നു. മരണത്തില്‍ സംശയവും ഉന്നയിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുകയായിരുന്നു. ദുര്‍മന്ത്രവാദം നടത്തുന്ന യുവതിയെയും കൂട്ടാളികളെയും സംശയിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top