പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ച 6.8 %; ഇന്ത്യ ഉടന്‍ വികസിത രാജ്യമാകുമോ; മോദിയും സാമ്പത്തിക സർവേ റിപ്പോർട്ടും പറയുന്നത്…

അടുത്ത സാമ്പത്തിക വർഷം ഇന്ത്യ പ്രതീക്ഷിക്കുന്ന മൊത്ത ആഭ്യന്തര ഉൽപാദനത്തിൻ്റെ (ജിഡിപി) വളർച്ച 6.3 മുതൽ 6.8 ശതമാനം വരെ ആയിരിക്കുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു.

ശരാശരി ഏഴ് ശതമാനം വളരുകയെന്ന ലക്ഷ്യം ഈ നടപ്പുവർഷവും അടുത്തവർഷവും കൈവരിക്കാനാകില്ലെന്നു സർവേ വ്യക്തമാക്കുന്നു. ഈ വർഷത്തിന് സമാനമായ പ്രതിസന്ധികൾ അടുത്തവർഷവും പ്രതീക്ഷിക്കാമെന്ന സാധ്യതയിലേക്കാണ് റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. സ്വകാര്യ ഉപഭോഗം വർധിച്ചതു ശുഭകരമാണ്. രാജ്യാന്തരതലത്തിൽ നിന്നുള്ള പണപ്പെരുപ്പം ഉൾപ്പെടെയുള്ള വെല്ലുവിളികളാണു തിരിച്ചടി. റഷ്യ-യുക്രെയ്ൻ യുദ്ധം, മധ്യേഷ്യയിലെ സംഘർഷങ്ങൾ തുടങ്ങിയ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും തിരിച്ചടി യായത്.

അടുത്ത സാമ്പത്തിക വർഷത്തോടെ നിക്ഷേപ പ്രവർത്തനങ്ങൾ മെച്ചപ്പെടുമെന്നാണു പ്രതീക്ഷ. 2047ഓടെ വികസിത ഭാരതം ആക്കുകയെന്ന ലക്ഷ്യത്തിന് കരുത്തേകുന്ന പ്രഖ്യാപനങ്ങൾ‌ ബജറ്റിലുണ്ടാകുമെന്നു പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്നാല്‍ 2047ഓടെ വികസിത രാജ്യമാകണമെങ്കിൽ രാജ്യം ശരാശരി എട്ട് ശതമാനം പ്രതിവർഷ ജിഡിപി വളർച്ച നേടണം എന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തിൻ്റെ സമ്പദ്‍വ്യവസ്ഥയുടെ പോയ ഒരുവർഷക്കാലത്തെ പ്രകടനത്തിന്റെ അവലോകനവും കേന്ദ്രസർക്കാരിന്റെ ഭാവി നയങ്ങളിലേക്കുള്ള ദിശാസൂചികയുമാണു സാമ്പത്തിക സർവേ. ഇന്ത്യയുടെ ജിഡിപി വളർ‌ച്ചനിരക്ക് നടപ്പുവർഷം (2024-25) കഴിഞ്ഞ 4 വർഷത്തെ എറ്റവും വലിയ ഇടിവായ 6.4 ശതമാനത്തിലേക്ക് ഇടിയുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ഈ മാസം പുറത്തുവിട്ട ആദ്യ നിഗമനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 2022-23ൽ ജിഡിപി വളർച്ച ഏഴ് ശതമാനവും 2023-24ൽ 8.2 ശതമാനവുമായിരുന്നു . 2021-22ൽ 9.7 ശതമാനവും ജിഡിപി വളർന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top