ദുരിതബാധിതര്‍ക്ക് നല്‍കിയത് പുഴുവരിച്ച ഭക്ഷ്യസാധനങ്ങള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പ്രതിഷേധം
November 7, 2024 11:57 AM
പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു എന്നാരോപിച്ച് മേപ്പാടി പഞ്ചായത്തിനെതിരെ പ്രതിഷേധം. വയനാട് ദുരിതബാധിതര്‍ക്കാണ് മോശം ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തത്. ദുരിതബാധിതരും ഡിവൈഎഫ്ഐയും കൂടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ വിതരണം ചെയ്ത ഭക്ഷ്യകിറ്റിലാണ് പഴകിയ സാധനങ്ങള്‍ കണ്ടത്.
ഉപയോഗശൂന്യമായ അരിയും റവയും സാധനങ്ങളും പഞ്ചായത്തിനകത്ത് കൂട്ടിയിട്ടാണ് പ്രതിഷേധം. പ്രതിഷേധിച്ചവരെ പഞ്ചായത്ത് മെമ്പര്‍ കൈകാര്യം ചെയ്തെന്ന ആരോപണവും വന്നിട്ടുണ്ട്.
ദുരിതബാധിതര്‍ക്കായി ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം ചെയ്തിരുന്നു. മോശമായ സാധനങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here