യുപി പടക്കനിര്‍മാണശാലയില്‍ സ്ഫോടനം; നാല് മരണം; നിരവധി പേര്‍ക്ക് പരുക്ക്
September 17, 2024 7:07 AM

ഉത്തര്‍പ്രദേശ് ഫിറോസാബാദില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. ഫിറോസാബാദില്‍ നൗഷേരയിലാണ് പൊട്ടിത്തെറി. ആറുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്.
വന്‍തോതില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായി കത്തിയമര്‍ന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പത്തുപേരെ രക്ഷപ്പെടുത്തി.കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അറിയാന്‍ തിരച്ചില്‍ തുടരുകയാണ്.
അഗ്നിരക്ഷാസേന, ദുരന്തനിവാരണ സേന എന്നിവരും നാട്ടുകാരും സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here