കാബൂളിൽ ചാവേറാക്രമണം; താലിബാന്‍ മന്ത്രി കൊല്ലപ്പെട്ടു
December 11, 2024 6:25 PM
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. സ്ഫോടനത്തിൽ താലിബാന്റെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു. അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളില്‍ ആയിരുന്നു സ്ഫോടനം നടന്നത്.
അഭയാര്‍ത്ഥി എന്ന രീതിയില്‍ വന്ന ചാവേര്‍ ആണ് പൊട്ടിത്തെറിച്ചത്. 2021ൽ താലിബാന്‍ ഭരണം പിടിച്ചെടുത്തത് മുതല്‍ ഇടക്കാല സർക്കാരിൽ മന്ത്രിയാണ് ഖലീൽ ഹഖാനി.
അഫ്ഗാനിലെ തീവ്രവാദ വിഭാഗമായ ഹഖാനി ശൃംഖലയുടെ മുതിർന്ന നേതാവായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here