മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മുംബൈ : മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. അറ് തൊഴിലാളികള്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്നാണ് പുറത്തു വരുന്ന വിവരം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

താനെ ജില്ലയിലെ ഡോംബിവ്ലിയിലെ എംഐഡിസി (മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍) കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്.
ആംബര്‍ കെമിക്കല്‍ കമ്പനിയുടെ നാല് ബോയിലറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ വന്‍തീപിടുത്തമുണ്ടായി. തുടര്‍ച്ചയായി പൊട്ടിത്തെറികള്‍ ഉണ്ടായതായാണ് ദൃസാക്ഷികള്‍ പറഞ്ഞു. രാസവസ്തുക്കള്‍ അടങ്ങിയ ഡ്രമ്മുകള്‍ പൊട്ടിത്തെറിച്ചതാണ് തുടര്‍ സ്‌ഫോടനങ്ങള്‍ക്ക് കാരണം.

സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നു. സമീപത്തെ വീടുകളിലേക്കും തീ പടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് പുക ഉയരുന്നത് കിലോമീറ്ററുകള്‍ അകലെ നിന്ന് കാണാമായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ചിലര്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യത ഇതുവരെയും തള്ളിക്കളഞ്ഞിട്ടില്ല. പരിക്കേറ്റവരെ ഡോംബിവ്ലിയിലെ എയിംസ്, നെപ്റ്റിയൂണ്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top