പ്രധാനമന്ത്രി എത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കുന്നംകുളത്ത് വഴിയരികിൽ നിന്ന് സ്ഫോടകവസ്തു കണ്ടെത്തി; പോലീസും ബോംബ്‌ സ്‌ക്വാഡും പരിശോധന തുടങ്ങി

തൃശൂർ: കുന്നംകുളത്ത് വഴിയരികിൽ സ്‌ഫോടകവസ്തു കണ്ടെത്തി. ചിറ്റഞ്ഞൂരിൽ സ്കൂളിന് സമീപമുള്ള പാടത്താണ് വെടിക്കെട്ടിന് ഉപയോഗിക്കുന്നയിനം സ്ഫോടകവസ്തു കണ്ടെത്തിയത്. പ്രദേശവാസിയായ വ്യക്തി രാവിലെ തേങ്ങ പെറുക്കുന്നതിനിടയിലാണ് പെട്ടിക്കുള്ളിൽ സ്ഫോടക വസ്തു കണ്ടെത്തിയത്.

ഒരു തെർമ്മോക്കോൾ പെട്ടിക്കുള്ളിലായിരുന്നു സ്ഫോടകവസ്തു. സാധനം എന്താണെന്ന് മനസിലാകാത്തത് കൊണ്ട് പ്രദേശവാസി പെട്ടിയുമായി വീട്ടിലെത്തുകയായിരുന്നു. തുടർന്ന് സമീപവാസികളാണ് ഇത് സ്ഫോടകവസ്തുവാണെന്ന് തിരിച്ചറിഞ്ഞത്. വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുന്നംകുളത്ത് വരാനിരിക്കെ സ്ഫോടകവസ്തു കണ്ടെത്തിയതോടെ ജാഗ്രത കർശനമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കുന്നംകുളത്തും പരിസരത്തും സുരക്ഷ ശക്തമാകുമെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top