എക്സ്പ്ലോസീവ് ആക്ട് ഭേദഗതി ഉത്സവങ്ങളെ ബാധിക്കും; വെടിക്കെട്ട് നടത്താൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ കേരളം

എക്സ്പ്ലോസീവ് ആക്ടിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ ചർച്ച ചെയ്ത് മന്ത്രിസഭായോഗം. തൃശൂര്‍പൂരം ഉള്‍പ്പെടെ വിവിധ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്‍റെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും യോഗത്തിൽ വിശദീകരിച്ചു. വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാനും തീരുമാനിച്ചു.
നിലവിലുള്ള വ്യവസ്ഥകളിൽ 35 ഭേദഗതികളാണ് ഒക്ടോബർ 11ന് പുറത്തിറക്കിയ ഉത്തരവിൽ കേന്ദ്ര സർക്കാർ വരുത്തിയിട്ടുള്ളത്. അതിൽ രണ്ടെണ്ണം പാലിച്ചാൽത്തന്നെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഉപേക്ഷിക്കേണ്ടിവരും എന്നാണ് അവസ്ഥ. വെടിക്കെട്ടു പുരയിൽ നിന്ന് 200 മീറ്റർ അകലെ വേണം വെടിക്കെട്ട് നടത്താനെന്ന നിബന്ധനയാണു പൂരത്തിന് പ്രധാന തിരിച്ചടി.
2008ലെ വിജ്ഞാപന പ്രകാരം ഇത് 45 മീറ്ററായിരുന്നു. വെടിക്കെട്ട് സ്ഥലത്തിന്റെ 100 മീറ്റർ അകലെയായിരിക്കണം കാണികളുടെ സ്ഥാനമെന്ന നിബന്ധനയും തിരുത്തി. ഇനിമുതൽ 300 മീറ്റർ അകലെ നിൽക്കണമെന്നാണ് പുതിയ വ്യവസ്ഥ. ഇത്തരത്തിൽ 145 മീറ്റർ ദൂരപരിധി പാലിച്ചാലും വെടിക്കെട്ട് കാണാൻ സ്വരാജ് റൗണ്ടിലേക്ക് ആളുകളെ പ്രവേശിപ്പിക്കാനാവില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here