ദീപാവലി ആഘോഷത്തിന് ഐഇഡിയെ വെല്ലുന്ന സ്ഫോടകവസ്തുക്കൾ; ബെക്കിൽ സഞ്ചരിക്കവേ ‘ഒനിയൻ ബോംബ്’ പൊട്ടി ഒരു മരണം
ദീപാവലി ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളുടെ ശേഷിയിൽ ദുരൂഹത. ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിൽ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്നാണ് അതീവ സ്ഫോടനശേഷിയുള്ള വസ്തുക്കളാണ് സംശയം ഉയർത്തിയിരിക്കുന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടു പേരുടെ നില ഗുരുതരമാണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദീപാവലി ആഘോഷങ്ങൾക്ക് വേണ്ടി നിർമ്മിച്ചിറക്കുന്ന പടക്കങ്ങൾക്ക് പലതിനും ഒരു ഐഇഡി ((ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) എന്നറിയപ്പെടുന്നവയുടെ അതേ സ്ഫോടക ശക്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിമോര്‍ട്ട് കണ്‍ട്രോളറോ, ടൈമറോ ഉപയോഗിച്ച് സ്ഫോടനം നടത്താവുന്നവയാണ് ഐഇഡി. ചെറുകിട തീവ്രവാദ സംഘടനകളും അക്രമി സംഘങ്ങളും ഉപയോഗിക്കുന്ന ശക്തി കുറഞ്ഞ സ്‌ഫോടക വസ്തുക്കളാണ് ഇവ.
ഇരുചക്രവാഹനത്തിൽ പടക്കവുമായി വന്ന ബൈക്ക് കുഴിയിൽ വീണതിനെ തുടർന്നാണ് അപകടമുണ്ടായത്. ഉടൻ സ്ഫോടനമുണ്ടാവുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന ‘ഒനിയൻ ബോംബ്’’ എന്ന് വിളിക്കുന്ന പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ രണ്ട് പേർ ഇരുചക്രവാഹനത്തിൽ വരുന്നതും പൊട്ടിത്തെറിയുണ്ടാവുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പ്രധാന റോഡിൽ എത്തിയപ്പോൾ ഒരു പ്രകോപനവുമില്ലാതെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന് ശേഷം ആ പ്രദേശം മുഴുവൻ കടും ചാരനിറത്തിലുള്ള പുകയും കടലാസ് കഷ്ണങ്ങള്‍കൊണ്ടും മൂടി. മരണപ്പെട്ടയാളിൻ്റെ ശരീരത്തിൻ്റെയും ബൈക്കിൻ്റെയും ഭാഗങ്ങൾ പുകമാറിയ ശേഷം സമീപത്ത് ചിതറിക്കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here