ഒരേസമയം രണ്ട് കാമുകൻമാരുമായി ബന്ധം; ഒരാളെ തല്ലിക്കൊന്നു; മറ്റൊരാള്‍ക്കായി അന്വേഷണം


യുവതിയുമായുള്ള വിവാഹേതര ബന്ധത്തിൻ്റെ പേരിൽ യുവാവിനെ ഒരു സംഘം ആളുകൾ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. മുളുകുതുരു സ്വദേശിയും വൈദ്യുതി വകുപ്പിലെ ഔട്ട്‌സോഴ്‌സിംഗ് ജീവനക്കാരനായ എൻ ദേവരാജാണ് (34) മരിച്ചത്. ഒരുകൂട്ടം യുവാക്കൾ ഇയാളെ ഇരുമ്പ് ദണ്ഡുകൾ കൊണ്ട് മർദ്ദിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ യുവാവ് മരിച്ചു.

വിവാഹിതനായ ദേവരാജ് അതേ ഗ്രാമത്തിലെ ഒരു സ്ത്രീയുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. അക്രമിസംഘത്തിൽ ഉണ്ടായിരുന്ന മാധവിനും ഇതേ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. അതിനെച്ചൊല്ലി ദേവരാജും മാധവും തമ്മിലുണ്ടായെ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

Also Read: കാമുകിയുടെ അച്ഛന് നേരെ യുവാവ് വെടിവച്ചു; മകളെ അമേരിക്കയ്ക്ക് അയച്ചതിന് പ്രതികാരം

ഇന്നലെ ഗ്രാമത്തിലെ മറ്റുചില യുവാക്കളുമായി എത്തിയ മാധവ് ദേവരാജിനെ ആക്രമിക്കുകയായിരുന്നു. മൃതദേഹം അടുത്തുള്ള മദ്യശാലയ്ക്ക് സമീപം ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടു. ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല. തിരച്ചിൽ ഊർജിതമാക്കിയെന്നും പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.

Also Read: വെട്ടിയും കുത്തിയും വെടിവച്ചും മാതാപിതാക്കൾ കൊന്നു കൊലവിളിച്ചു; കുട്ടി വീഡിയോ ഗെയിമുമായി തൊട്ടടുത്ത മുറിയിൽ !!

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top