അതിര്‍ത്തി കടന്നത് ഫെയ്സ്ബുക്ക് കാമുകിയെ വിവാഹം കഴിക്കാന്‍; വിവാഹത്തിനില്ലെന്ന് പാക് പെണ്‍കുട്ടി; യുപിക്കാരന്‍ പാക് ജയിലില്‍

യുപി അലിഗഢ് സ്വദേശിയായ 21കാരൻ ബാദൽ ബാബു ഇപ്പോള്‍ പാക് ജയിലിലാണ്. ഫെയ്സ്ബുക്ക്‌ വഴി പരിചയത്തിലായ സന റാണിയെ കാണാനാണ് അനധികൃതമായി അതിര്‍ത്തി കടന്ന് ഇയാള്‍ പാകിസ്ഥാനില്‍ എത്തിയത്.

പെണ്‍കുട്ടി വിവാഹത്തിനില്ലെന്നു പോലീസിനെ അറിയിച്ചതോടെ പാക് പഞ്ചാബ് പ്രവിശ്യയിലെ മാണ്ഡി ബഹാവുദ്ദീൻ ജില്ലയിൽവച്ചാണ് യുവാവ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജനുവരി 10നാണ് അടുത്ത വാദം കേൾക്കൽ.

ബാദലിന്റെ അറസ്റ്റ് വീട്ടുകാരെ ഞെട്ടിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്നു എന്നാണ് വീട്ടുകാരെ അറിയിച്ചത്. മകന്‍ പാക് ജയിലില്‍ ആണെന്നത് വീട്ടുകാരെ ഞെട്ടിച്ചു. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട വീട്ടുകാര്‍ യുവാവിന്റെ മോചനത്തിനായി പ്രധാനമന്ത്രി മോദിയുടെ സഹായം തേടിയിരിക്കുകയാണ്.

“അവൻ ഡൽഹിയിൽ ജോലി ചെയ്യുകയാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഇപ്പോള്‍ പാകിസ്ഥാൻ ജയിലിൽ ആണെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടി. ഇത് ഏതോ സിനിമയിലെ രംഗം പോലെയുണ്ട്.” – ബാബുവിൻ്റെ അച്ഛൻ കിർപാൽ സിംഗ് പറഞ്ഞു. വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ സന റാണിയുടെ മൊഴി പഞ്ചാബ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top