‘കർഷകനാണ്‌… കള പറിക്കാൻ ഇറങ്ങിയതാ..’ ലൂസിഫര്‍ സിനിമ ഡയലോഗ് പങ്കുവച്ച് എന്‍.പ്രശാന്ത് വീണ്ടും

ഐഎഎസ് തലപ്പത്തെ പോരിന് സര്‍ക്കാരിന് കൂച്ചുവിലങ്ങിടാന്‍ കഴിയാതിരിക്കെ വീണ്ടും ഫെയ്സ്ബുക്ക്‌ പോസ്റ്റുമായി എന്‍.പ്രശാന്ത്. ‘ലൂസിഫറി’ലെ ഡയലോഗ് കടമെടുത്ത് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ ദ്വയാര്‍ത്ഥപ്രയോഗം നടത്തിയാണ് പ്രശാന്ത് വീണ്ടും രംഗത്തെത്തിയത്.

Also Read: ഐഎഎസുകാരുടെ തമ്മിലടി തുടർന്നിട്ടും ഇടപെടാതെ സർക്കാർ; പോരുകോഴികളെപ്പോലെ പ്രശാന്തും ജയതിലകും.

കർഷകനാണ്‌… കള പറിക്കാൻ ഇറങ്ങിയതാ… എന്നാണ് കുറിപ്പിന്റെ തലക്കെട്ട്. “ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു!” എന്ന് കുറിച്ച് ‘കളപറിക്കാന്‍ ബെസ്റ്റ്’ എന്ന കാംകോയുടെ പരസ്യം പങ്കുവെച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ്‌. ജയതിലകിന് എതിരെ നടത്തുന്ന വാക്‌പോരിന്റെ തുടര്‍ച്ചയാണ് ഈ ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്നാണ് കമന്റുകളില്‍ വ്യാഖ്യാനിക്കുന്നത്.

ജയതിലകിനും ഗോപാലകൃഷ്ണനും എതിരെയുള്ള വിമര്‍ശനം തുടരുമെന്ന് അറിയിച്ചും പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റ്‌ നടത്തിയിരുന്നു.

Also Read: ‘മല്ലു ഹിന്ദു ഗ്രൂപ്പ്’ അഡ്മിനെതിരെ നടപടി വേണം; കെ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്

ജയതിലകിനെതിരെ നടത്തിയ ഫെയ്സ്ബുക്ക്‌ പോസ്റ്റിന്റെ പേരില്‍ പ്രശാന്തിന് എതിരെയും ഹിന്ദു ഐഎഎസ് ഗ്രൂപ്പ് ഉണ്ടാക്കി എന്ന് ആരോപണം നേരിടുന്ന ഗോപാലകൃഷ്ണനും നേര്‍ക്കും സര്‍ക്കാര്‍ നടപടി വരും എന്നാണ് സൂചന. ഈ ഘട്ടത്തില്‍ തന്നെയാണ് വീണ്ടും ഫെയ്സ്ബുക്ക്‌ പോസ്റ്റുമായി പ്രശാന്ത് എത്തിയത്.

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

കർഷകനാണ്‌…
കള പറിക്കാൻ ഇറങ്ങിയതാ…
ഇന്ത്യയിലെ റീപ്പർ, ടില്ലർ മാർക്കറ്റ്‌ മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടർ, സോളാർ ഓട്ടോ, ഹൈഡ്രോപോണിക്സ്‌, ഹാർവസ്റ്റർ, പവർ വീഡർ, വളം, വിത്ത്‌-നടീൽ വസ്തുക്കൾ- എനിവയുടെ മാർക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലർ നെറ്റ്‌വർക്ക്‌, ഫിനാൻസ്‌ ഓപ്ഷനുകൾ..
ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു!.

#ടീം_കാംകോ,

#കൃഷിസമൃദ്ധി

#നവോധൻ

#KAMCO

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top