ഓണം വാരാഘോഷം; ഉദ്‌ഘാടനം മുഖ്യ മന്ത്രി, മുഖ്യ അതിഥി ഫഹദ്

വിനോദ സഞ്ചാരവകുപ്പ് നടത്തുന്ന ഓണം വാരാഘോഷ പരിപാടി ആഗസ്റ്റ് 27-ന് നിശാഗന്ധയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഫഹദ് ഫാസിൽ മുഖ്യാഥിതിയാകും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കനകക്കുന്നിൽ ലേസർ ഷോ നടക്കും.

30 വേദികളിലായി നടക്കുന്ന പരിപാടിയിൽ 8000 കലാകാരൻമാർ പങ്കെടുക്കുന്നുണ്ട്. പ്രാദേശിക കലാകാരൻമാർക്ക് പ്രഥമ പരിഗണന ലഭിക്കും.
ഭിന്നശേഷിക്കാർക്കായി പ്രത്യേക ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. പബ്ലിക്ക് ലൈബ്രറി ഭാഗത്താണ് ഇത്തവണ VIP പവലിയൻ ക്രമീകരിച്ചിരിക്കുന്നത്.

ഇക്കുറി വിദേശ സഞ്ചാരികൾ വർദ്ധിക്കും എന്നാണ് വിലയിരുത്തൽ. ശക്തമായ സുരക്ഷ ഒരുക്കും എന്നാണ് മന്ത്രി ശിവൻ കുട്ടി അറിയിച്ചിട്ടുള്ളത്. സെപ്തംബർ 2-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top