ഫഹദും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്നു; അല്‍താഫ് സലിം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’ തുടങ്ങി; കൂടെ വമ്പന്‍ താരനിര

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന് ശേഷം സംവിധാന രംഗത്തനിന്നും നീണ്ട ഇടവേളയിലായിരുന്നു അല്‍താഫ് സലിം. ഇപ്പോഴിതാ മറ്റൊരു ചിത്രവുമായി അല്‍താഫ് എത്തുന്നു. ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. അല്‍താഫ് സലിം തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, രേവതി പിള്ള വിനയ് ഫോര്‍ട്ട്, ലാല്‍, രണ്‍ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ഓടും കുതിര ചാടും കുതിര നിര്‍മിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top