കുഞ്ചാക്കോ ബോബനും അമല്‍ നീരദിനുമൊപ്പം ഫഹദ് ഫാസിലും; ആക്ഷന്‍ ത്രില്ലര്‍ എത്തുന്നത് ഓഗസ്റ്റിലെന്ന് റിപ്പോര്‍ട്ട്

ഭീഷ്മപര്‍വ്വം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷം റിലീസിനെത്തുമെന്ന് റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ഗസ്റ്റ് റോളായിരിക്കും ഫഹദിന്.

റിലീസ് തിയതി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ വര്‍ഷം ആഗസ്റ്റ് 15ന് ചിത്രം തിയറ്ററുകളില്‍ എത്തും എന്ന് വിതരണക്കാര്‍ പറഞ്ഞതായി ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമായിരിക്കും അമല്‍ നീരദ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നത് എന്നാണ് വിവരം. ഷറഫുദ്ദീന്‍, ജ്യോതിര്‍മയി, വീണ നന്ദകുമാര്‍, സ്രിൻഡ എന്നിവരും മറ്റ് മുഖ്യ വേഷങ്ങളില്‍ എത്തുന്നു.

പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സുഷിന്‍ ശ്യാം ആണ്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top