ഫഹദിനെ ബാധിച്ച ADHD എന്താണ്? 40 പിന്നിട്ട ശേഷം കണ്ടെത്തിയ രോഗത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ ചർച്ചയാകുന്നു

തനിയ്ക്ക് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (എഡിഎച്ച്ഡി) ലക്ഷണങ്ങളുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍. 41-ാം വയസ്സിലാണ് ഇത് കണ്ടെത്തിയതെന്നും കോതമംഗലത്ത് പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഫഹദ് പറഞ്ഞു.

“സിനിമയില്‍ ഡയലോഗുകള്‍ പറയാനേ എനിക്കറിയൂ. അതിനപ്പുറം ഒരു വേദിയില്‍ വന്നുനിന്ന് സംസാരിക്കാനുള്ള പക്വതയോ ബോധമോ എനിക്കില്ല എന്ന് എന്റെ ഭാര്യയും ഉമ്മയും സ്ഥിരം പറയാറുണ്ട്. അതുകൊണ്ട് ബേസിക്‌സില്‍ നിന്നും തുടങ്ങാം. ഞാന്‍ ഇവിടെ വന്നപ്പോള്‍ സാബിത് ഉമ്മറുമായി സംസാരിക്കുകയായിരുന്നു. എഡിഎച്ച്ഡി എന്ന രോഗാവസ്ഥയുണ്ട്. പല രീതിയില്‍ ഉള്ള കണ്ടീഷന്‍സ് ആണ് നമ്മള്‍ ഡിസ്‌കസ് ചെയ്തത്. അതില്‍ എന്റെ രോഗത്തെക്കുറിച്ചും സംസാരിച്ചു. അത് മാറ്റാന്‍ ആകുമോ എന്നാണ് ഞാന്‍ ചോദിച്ചത്. ചെറുപ്പത്തില്‍ അത് കണ്ടെത്തിയാല്‍ മാറ്റാന്‍ ആകും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാല്‍ നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് കണ്ടുപിടിക്കുന്നത്. എനിക്ക് ആ രോഗാവസ്ഥയാണ്, വലിയ രീതിയില്‍ അല്ലെങ്കിലും ചെറിയ രീതിയില്‍ അതെനിക്ക് ഉണ്ട്. ഇവിടെ ഞാന്‍ കണ്ട ചില മുഖങ്ങള്‍ എനിക്ക് ഒരിക്കലും മറക്കാന്‍ ആകില്ല. ആ മുഖങ്ങളില്‍ നിന്നും എന്തോ വെളിച്ചം എന്റെ ഉള്ളിലേക്ക് കയറിയിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ വെളിച്ചം കിട്ടാന്‍ എന്നെ പീസ് വാലിയില്‍ എന്നെ എത്തിച്ച ജഗദീശ്വരനോടും മറ്റു സംഘാടകരോടും നന്ദി ഞാന്‍ പറയുന്നു. ഇനി ഈ യാത്രയില്‍ എന്നെക്കൊണ്ട് ആകുന്ന എല്ലാ കാര്യങ്ങളും, നിങ്ങള്‍ പറഞ്ഞാല്‍ മതി. അത് ഞാന്‍ ചെയ്തു തരാം. എന്താണ് ഞാന്‍ നിങ്ങളോട് പറയേണ്ടത്? എന്നെ കാണുമ്പോള്‍ എന്തെങ്കിലും രീതിയില്‍ നിങ്ങള്‍ക്ക് ചിരിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അതാണ് എനിക്ക് നിങ്ങളോട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം. നിങ്ങളില്‍ ഒരാളാണ് ഞാനുമെന്ന് പൂര്‍ണമായും വിശ്വസിക്കുന്നു.’

എന്താണ് എഡിഎച്ച്ഡി?

കുട്ടികളില്‍ നാഡീവികാസവുമായി ബന്ധപ്പെട്ട് കണ്ടുവരുന്ന അവസ്ഥയാണ് ആണ് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതിരിക്കുക, പ്രായത്തിന് അനുയോജ്യമായ വിധം പെരുമാറ്റം നിയന്ത്രിക്കാന്‍ സാധിക്കാതെ വരിക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു മസ്തിഷ്‌ക രോഗാവസ്ഥയാണ് എഡിഎച്ച്ഡി. ഈ അവസ്ഥ ഒരു വ്യക്തിക്ക് സ്വന്തം വികാരവും പ്രവൃത്തിയും കൈകാര്യം ചെയ്യാനുള്ള കഴിവിനെ ബാധിക്കും. ശാരീരിരികമായി ഓവര്‍ ആക്ടിവിറ്റി നിയന്ത്രിക്കാന്‍ കഴിയാതെ വരിക എന്നൊ പ്രശ്നവും ഇക്കൂട്ടര്‍ നേരിടുന്നുണ്ട്. കൃത്യസമയത്ത് രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കാനും ജീവിതകാലം മുഴുവന്‍ രോഗലക്ഷണങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

പ്രിഡോമിനന്റിലി ഇന്‍ അറ്റന്റീവ് പ്രസന്റേഷന്‍, പ്രിഡോമിനന്റിലി ഹൈപ്പര്‍ ആക്ടീവ് -ഇംപള്‍സീവ് പ്രസന്റേഷന്‍, കമ്പൈന്‍ഡ് പ്രസന്റേഷന്‍, അണ്‍സ്‌പെസിഫൈഡ് പ്രസന്റേഷന്‍ എന്നിങ്ങനെ നാല് പ്രധാന വകഭേദങ്ങളാണ് ഈ രോഗാവസ്ഥയ്ക്കുള്ളത്.

യുഎസിലെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട ഡേറ്റ പ്രകാരം അമേരിക്കയിൽ 2-17 വയസ്സുവരെ പ്രായമുള്ള 11 ശതമാനം കുട്ടികളിലും എഡിഎച്ച്ഡി സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ 7.2 ശതമാനം കുട്ടികൾ എഡിഎച്ച്ഡി ബാധിതരാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top