ഫഹദ് ഫാസിലിന്റെ ആവേശത്തിന് കത്രികവെച്ച് കുവൈറ്റ്; ആസ്വാദനത്തെ ബാധിക്കില്ലെന്ന് സംവിധായകൻ; കേരളത്തില്‍ ചിത്രത്തിന് ഗംഭീര റിപ്പോര്‍ട്ട്

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം ഇന്ന് ആഗോളതലത്തില്‍ റിലീസ് ചെയ്തു. കുവൈറ്റിലെ സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം സിനിമയുടെ രണ്ടാം പകുതിയില്‍ ഒരു സീന്‍ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. കാഴ്ചക്കാര്‍ക്ക് ഇടയ്‌ക്കൊരു കണ്‍ഫ്യൂഷന്‍ വന്നാലും ആസ്വാദനത്തെ ബാധിക്കില്ലെന്നും ജിത്തു മാധവന്‍ ഉറപ്പ് നല്‍കുന്നു.

‘നടക്കപ്പോറത് ഭൂകമ്പ’മെന്ന ക്യാപ്ഷനോടെ ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതു മുതല്‍ ഗംഭീര റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിഷുവും റംസാനുമെല്ലാം രങ്കണ്ണനും പിള്ളേരും എടുത്തെന്നാണ് നെറ്റിസന്‍സ് പറയുന്നത്. ചിത്രത്തിന് മികച്ച ഇന്റര്‍വല്‍ ബ്ലോക്ക് ആണെന്നും ഇതുതന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണമെന്നുമാണ് മിക്കവരും അഭിപ്രായം പറയുന്നത്. അടിമുടി ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടമാണ് ആവേശമെന്ന് സിനിമ കണ്ടവര്‍ ഒന്നടങ്കം പറയുന്നു.

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിന്റെ പുതിയ അവതാരമാണ് ആവേശത്തിലെ രങ്കന്‍ എന്ന ഗുണ്ടാ കഥാപാത്രമെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരും ചിത്രത്തിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top