‘ആവേശം’ ഇനി ആമസോണ്‍ പ്രൈമില്‍; ഫഹദ് ഫാസില്‍ ചിത്രം മെയ് 9ന് സ്ട്രീമിങ് ആരംഭിക്കും; തിയറ്ററില്‍ കളക്ഷന്‍ 150 കോടി കടന്നു

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനിടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 9ന് ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും. ഏപ്രില്‍ 11നാണ് ആവേശം തിയറ്ററില്‍ റിലീസിനെത്തിയത്. റിലീസ് ചെയ്ത് നാല് ആഴ്ച പിന്നിടുമ്പോഴാണ് ഒടിടി റിലീസ്.

തിയറ്ററുകളില്‍ ഇപ്പോഴും ടിക്കറ്റ് കിട്ടാത്ത അവസ്ഥ തുടരുന്നതിനിടെയുള്ള ഒടിടി റിലീസ് തീര്‍ത്തും അപ്രതീക്ഷിതമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. അതേസമയം, ഒടിടി റിലീസിന് ശേഷവും സിനിമ കാണാന്‍ ആളുകള്‍ തിയറ്ററില്‍ എത്തുമെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്. റിലീസ് ചെയ്ത് രണ്ടുമാസത്തിന് ശേഷമാണ് ഇരു ചിത്രങ്ങളും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചത്.

അതേസമയം ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രത്തിന്റെ കളക്ഷന്‍ 150 കോടി കടന്നു. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ സിനിമയാണ് ആവേശം. ഇനി ആടുജീവിതം, 2018, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവ മാത്രമാണ് ഫഹദ് ചിത്രത്തിന് മുന്നിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top