മോന്‍സന്‍ മാവുങ്കലിന്‍റെ ഭാര്യ മരിച്ചു; പെന്‍ഷന്‍ വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണം
ചേര്‍ത്തല: വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിന്‍റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞുവീണ് മരിച്ചു. ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനായി ക്യൂ നില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ട്രഷറി ജീവനക്കാര്‍ ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മാനസ്, മിമിഷ എന്നിവരാണ് മക്കള്‍.
പോക്‌സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മോന്‍സന്‍ മാവുങ്കല്‍ ജയിലിലാണ്. 2019ല്‍ വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്. അതേസമയം മോന്‍സന്‍ ഉള്‍പ്പെട്ട 10 കോടി രൂപയുടെ പുരാവസ്തു തട്ടിപ്പ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ പരാതിക്കാര്‍ സിബിഐ അന്വേഷണം വേണമെന്നും അവശ്യപ്പെട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here